നാട്ടില്‍ ഇന്നലത്തോടെ പുതിയൊരു സിനിമ റിലീസായത് അറിഞ്ഞിട്ടുണ്ടാവുല്ലോ ലേ. ജാമ്യ ലീല എന്നു പറയും. ജയിലില്‍ പോയ നായകന് ഫസ്റ്റ് ഹാല്ഫിനു ശേഷം ജാമ്യം കിട്ടിയ നായകന്റെ സെക്കന് ഹാഫാണ് ഇപ്പോ ഓടിത്തുടങ്ങിയിരിക്കുന്നത്. ജയിലാലയപ്പോള് വിട്ടുപോയ കസേരകളെല്ലാം ദിലീപ് തിരിച്ചുപിടിക്കുന്നുണ്ട്. ആദ്യലഡു നല്‍കിയത് ഫാന്സുകാരാണെങ്കില് ആദ്യ പട്ടാഭിഷേകം തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയൂക്കിന്റെ വകയാണ്. അതും ആന്റണി പെരമ്പാവൂരൊക്കെ രാമായണത്തിലെ ഭരതന്റെ കലികാല വേര്‍ഷനാണെന്ന് തിരിച്ചറിയുന്നത് ദേ ഇപ്പോഴാണ്.
അതെ സാംപിള്‍ വെടിക്കെട്ടുമാത്രമാണിത്. ഇനി എന്തൊക്കെ കാണാനിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ലാലേട്ടന് ഗസ്റ്റ് റോളില്‍ വരുന്ന ഒരു ദിലീപ് ചിത്രമാണ് ഇനി വേണ്ടത്.