കേരളത്തിലെ ഇരുമുന്നണികള്‍ക്കും വേണ്ടപ്പെട്ടവനായി ഇപ്പോള്‍ ഒരാളേയുള്ളു. എന്തുകണ്ടിട്ടാണെന്നറിയില്ല. അത് വെള്ളാപ്പള്ളി നടേശനും ബിഡിജെഎസുമാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പിലെ ഫലം പ്രവചിച്ചുകൊണ്ട് നടേശന് ചേട്ടന് നടത്തിയ കുഞ്ഞാലിക്കുട്ടി പ്രകീര്‍ത്തനമാണ് യുഡിഎഫിന്റെ വാതിലും മലര്‍ക്കെ തുറക്കാന്‍ പ്രേരിപ്പിച്ചത്. ബിഡിജെഎസിന് ഒരു ഡൈവോഴ്സ് നേടിയാല്‍ സ്വയംവരത്തിനുള്ള ചാന്‍സാണ് കാത്തിരിക്കുന്നത്.
പരസ്പരം തെറിവിളിച്ചവര്‍ വരെ തോളില്‍ കൈയ്യിട്ടു നില്‍ക്കുന്നത് കാണേണ്ടി വരുമോ എന്നേ അറിയാനുള്ളു. നാടന്‍ ഭാഷാ പ്രയോഗങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിയതുകൊണ്ട് മണിയാശാന് നിലവിലെ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയെ ഒരു എതിരാളിയായി കാണേണ്ട കാര്യമില്ല. അതുകൊണ്ട് ഇടതുമുന്നണിയില്‍ രണ്ടുതെറിപ്പാട്ടുകാര് ആവശ്യമില്ലെന്ന് പഴയ ചിന്ത മണിയാശാന് എന്തുകൊണ്ടും ഒഴിവാക്കാവുന്നതാണ്.