ഹസ്സന്റെ തമാശകളാണ്. ഹസ്സനങ്ങ് പറയും. ചിരിക്കണോ കരയണോ തെറ്റാണോ ശരിയാണോ എന്നൊക്കെ കേള്‍ക്കുന്നവര്‍ തീരുമാനിച്ചാല്മതി. പാര്‍ട്ടിയില്‍ പുനഃസംഘടനവരുന്നു എന്നുകേട്ടതുമുതല് കെപിസിസി പ്രസിഡന്റിന്റെ മുന്നില്‍ ഇരുട്ടാണ്. ആ ഇരുട്ടത്താണ് പ്രസംഗം. വേങ്ങരെ ഉപതിരഞ്ഞെടുപ്പില്‍ ഹസ്സന്റെ പ്രസംഗമാണ് യുഡിഎഫിന്റെ മുഖ്യഇനം.
പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസത്തകര്ച്ചയോ. അല്ല. സത്യത്തില്‍ ഹസ്സന്‍ജി എവിടയൊ ഇപ്പോ.
ഇകൊര്രെ എത്രാമത്തെ തവണയാണ് ഹസ്സന്‍ജി. കൊച്ചുണ്ണിക്കും മുളമൂട്ടില്‍ അടിമയ്ക്കും തന്നെ മടുത്തുകാണും കേട്ടിട്ട്. വെറൈറ്റി വരട്ടെ. പുതിയ പുതിയ സാധനങ്ങള്‍ വരട്ടെ.
ലങ്കാദഹനത്തിന് ആഹ്വാനം ചെയ്ത എംഎം ഹസ്സനെ അനുകൂലിച്ചും പ്രതികൂലിച്ചും യുഡിഎഫില്‍ നേതാക്കള്‍ നിലയുറപ്പിച്ചിട്ടുണ്ട്. അഹിംസയുടെ പ്രചാരകരായ കോണ്‍ഗ്രസുകാരില്‍നിന്ന് കത്തിച്ചുകളയും എന്നൊക്കെ കേട്ടപ്പോള്‍ ആരായാലും ഞെട്ടും. സംഗതി വേങ്ങരയിലെ വേദികളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.പക്ഷെ, ബിരിയാണിക്കിസയില് ഈ ചര്‍ച്ചകളൊക്കെയും മുങ്ങിപ്പോകുന്ന ലക്ഷണവുമുണ്ട്.