E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഫ്രണ്ട്ഷിപ്പ് ഡേ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇതാണ് പറയുന്നത് രാഷ്്ട്രീയത്തില്‍ ഒരാളുടെ ഭാവി പ്രവചിക്കലൊക്കെ അസാധ്യമാണെന്ന്. അല്‍ഫോണ്‍സ് കണ്ണന്താനം ഇപ്പോ കേന്ദ്രമന്ത്രിയാണ്. ഓണം ബംബറായിട്ടല്ലേ അദ്ദേഹത്തിന് മന്ത്രിപദവിയൊക്കെ കിട്ടിയത്. കേരളത്തിലെ ബിജെപിക്കാര്‍ക്കിട്ട് ഒരു പണികിട്ടിയതിന്റെ സന്തോഷം കൊണ്ടാവും പിണറായി വിജയനാണ് ഈ സ്ഥാനലബ്ധിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാരന്‍. ആദ്യം ഫെയ്സ് ബുക്കിലാണ് തന്റെ സന്തോഷം കെട്ടഴിച്ചുവിട്ടത്. അതൊന്നും പോരാഞ്ഞിട്ടാണ് പിണറായി സഖാവ് അങ്ങ് ഡല്‍ഹിയില്‍ പോയപ്പോള്‍ നേരെ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കാണാന്‍ പോയത്. ബാക്കി പടം സ്ക്രീനില്‍. 

ഇതൊക്കെ കാണുമ്പോള്‍ തോന്നും ഈ അല്‍ഫോന്‍സ് കണ്ണന്താനം സിപിഎം അംഗത്വം കളയാതെയാണോ ബിജെപിയില്‍ ചേര്‍ന്നതെന്ന്. ചിലയാളുകള്‍ ഇരട്ട പൗരത്വം ഒക്കെ കൈയ്യില്‍ വക്കില്ലേ അതുപോലെ വല്ലതും കണ്ണന്താനത്തിന് സിപിഎമ്മും അമിത് ഷാജിയും അനുവദിച്ചുകൊടുത്തിട്ടുണ്ടോന്നും അറിയില്ല. ഏതായാലും ഈ പോക്ക് പോയാല്‍ കണ്ണന്താനത്തിന്‍റെ നാട്ടില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങും കാണാനുള്ള ഭാഗ്യം നമുക്കുണ്ടായേക്കും. 

പണ്ട്, അതായത് കാഞ്ഞിരപ്പള്ളിയില്‍ നിന്നൊക്കെ സിപിഎം സ്വതന്ത്രനായി കേരള നിയമസഭയിലേക്കൊക്കെ കണ്ണന്താനം എത്തിയ കാലത്തിന് ശേഷം, പെട്ടെന്നായിരുന്നല്ലോ അദ്ദേഹം ബിജെപിയിലേക്ക് പോയത്. 2011ല്‍ കാഞ്ഞിരപ്പള്ളി മാറി പൂഞ്ഞാര്‍ ആയപ്പോള്‍ കണ്ണന്താനത്തെ കാണാനില്ലായിരുന്നു. അന്ന് സെക്രട്ടറി പിണറായി വിജയന്‍ കണ്ണന്താനത്തെ തള്ളിപ്പറയാനൊന്നും നിന്നില്ല. ഒന്നുകളിയാക്കിയതേയുള്ളു. കാലം മാറി കണ്ണന്താനം പുതിയ വേഷത്തില്‍ വന്നു. ഇനി ഇതൊക്കെ കാലേകൂട്ടി സഖാവ് അന്നേ അറിഞ്ഞിരുന്നു എന്ന് കരുതാം. ഇല്ലായിരുന്നെങ്കില്‍ കണ്ണന്താനത്തിന് കുലംകുത്തി എന്നൊരു ഡെക്കറേഷനൊക്കെ ചുമക്കേണ്ടി വന്നേനെ. 

മേഘാലയില്‍ ബിജെപിയെ ജയിപ്പിക്കലാണ് കണ്ണന്താനത്തിന്റെ അടുത്ത ചുമതല. ഇത്തരം ചുമതലകളില്‍ കേരളം അദ്ദേഹം ഒരിക്കലും തിരഞ്ഞെടുക്കാന്‍ വഴിയില്ല. ഇനി അമിത് ഷാ തിരഞ്ഞെടുത്താലും ഇവിടുത്തെ പാര്‍ട്ടിക്കാര്‍ അടുപ്പിക്കാനും വഴിയില്ല. 

കേരളത്തിലെ ബിജെപിക്കാരുടെ അവസ്ഥയാണ് കഷ്ടം. അടുത്ത ദിവസം തന്നെ അല്‍ഫോണ്‍സ് കണ്ണന്താനം നാട്ടില്‍ പറന്നിറങ്ങുന്നുണ്ട്. ബിജെപി സര്‍ക്കാരിലെ ഒരു മന്ത്രിയൊക്കെ ആയിട്ട്. ഇവിടെ കുമ്മനേട്ടനെ ഫെയ്സ്ബുക്കില്‍ ഒരു രണ്ടുവരിയില്‍ കണ്ടതല്ലാതെ ഒന്നുകേള്‍ക്കാനോ കാണാനോ കഴിഞ്ഞിട്ടില്ല. വി.മുരളീധരനും കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമൊന്നും ഇപ്പോ പത്രം വായിക്കാനോ ന്യൂസ് ചാനലുകള്‍ കാണാനോ സമയം കിട്ടാത്തതിനാല്‍ ഈ സംഭവം അറിഞ്ഞിട്ടേയില്ല. അതുകൊണ്ട് കണ്ണന്താനത്തിനുപോലും കേരള ബിജെപിക്കാരെ തീരെ വിശ്വാസവുമില്ല. അദ്ദേഹം വരുന്നകാര്യം ഏതായാലും ചാനല്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞിട്ടുണ്ട്. തനിക്ക് ജനദോഷമായിരുന്നു എന്നു പറയാനാണത്രെ കമ്മനംജിയുടെ പ്ലാന്‍. കഥ അവിടംകൊണ്ട് തീരുന്നില്ല.