E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഓണത്തിനെത്തിയ ദശാവതാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓണമൊക്കെ ഇങ്ങെത്താറായി. സാധാരണ മാവേലിയെയൊക്കെ സങ്കല്‍പലോകത്തില്‍ കാത്തിരിക്കുകയാണ് പതിവെങ്കിലും ഇപ്പോഴത്തെ കേരളനാടിന്റെ ഭരണാധികാരിയായ പിണറായി വിജയനെ കാണാന്‍ അയല്‍നാട്ടില്‍ നിന്ന് ഒരാളെത്തി എന്നതാണ് വ്യത്യാസം. വന്നത് ഉലകനായകനാണ്. അദ്ദേഹത്തിന് കാണേണ്ടത് ഇരട്ടച്ചങ്കനെയും. തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയം കലങ്ങിമറഞ്ഞ‌െങ്കിലും തെളിയുമെന്നതിന് യാതൊരു ഉറപ്പില്ലാത്ത ഒരു ഘട്ടമാണല്ലോ ഇപ്പോള്‍. രജനീകാന്താണെങ്കില്‍ ഇപ്പോ വരും നാളെ വരും എന്നൊക്കെ പറയുന്നതല്ലാതെ വരുന്നുമില്ല. അപ്പോഴാണ് ഉലകനായകന്‍ തന്റെ രാഷ്ട്രീയ ബുദ്ധിയൊക്കെ ഉപയോഗിച്ച് ചിലതൊക്കെ ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയത്. സംഗതി തമിഴ്നാട്ടില്‍ വലിയ ഓളമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ആ ഓളത്തിന് ഒരു ഗുരുദക്ഷിണ വക്കാനാണ് ഇങ്ങ് കേരളത്തിലെത്തിയത്. 

കമല്‍ ഹാസന്റെ രാഷ്ട്രീയം അദ്ദേഹം തന്റെ സിനിമകളിലൂടെതന്നെ പണ്ടേ പറഞ്ഞിട്ടുണ്ട്. പിണറായി സഖാവിനാണെങ്കില്‍ കമല്‍ ഹാസന്‍ സിനിമയില്‍ നടിക്കുന്ന സ്വന്തം അനുജനുമാണ്. അതുകൊണ്ട് വീട്ടിലെ ചുമരില്‍ ഫോട്ടോ വരെ തൂക്കിയിട്ടുണ്ട്. വേണമെങ്കില്‍ കമല്‍ ഫാന്‍ എന്നൊക്കെ വിളിക്കാം. അദ്ദേഹം സമ്മതിക്കില്ലെങ്കിലും. മുഖ്യമന്ത്രിയായ ശേഷം തന്നെ ഇവിടെ വന്ന് കമല്‍ കാണുന്നതിലാണ് പിണറായിയുടെ ത്രില്‍. 

കമല്‍ ഹാസന്‍റെ വരവ് മുന്നില്‍ കണ്ട് കമലിന്റെ അന്‍പേ ശിവം എന്ന സിനിമ പിണറായി സഖാവ് ഒന്നുകൂടി കണ്ടെന്നാണ് കേള്‍ക്കുന്നത്. കമ്മ്യൂണിസത്തെക്കുറിച്ചൊക്കെ മലയാളി സഖാക്കള്‍ പറയാത്ത പ്രയോഗങ്ങള്‍ വരെ ആ സിനിമയില്‍ കമല്‍ പറഞ്ഞിട്ടുണ്ടല്ലോ. കമലിന്റെ കമ്മ്യൂണിസ്റ്റ് സ്നേഹവും കാവിവിരുദ്ധതയും ഒറ്റക്കാരണം മതി ഇരുവരും ചങ്ക് ബ്രോസ് ആവാന്‍. ദേശീയ തലത്തില്‍ വരെ സംഭവം വാര്‍ത്തയാണ്. മോദിവിരുദ്ധ ചേരിയില്‍ സംഘികളുടെ ലക്ഷ്യം മമതാ ബാനര്‍ജി പോലുമല്ല. അത് പിണറായി വിജയനാണ്. ആ നിലയ്ക്ക് കമല്‍ ഹാസന്‍ പിണറായിയെ കണ്ട് രാഷ്ട്രീയം പറയുന്നതിലുള്ള ഗൗരവം കേരളത്തിലെ സിപിഎമ്മിനും പിണറായിക്കും മനസിലായിട്ടില്ലെങ്കിലും അങ്ങ് ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ക്ക് പിടികിട്ടികാണണം.