കേരളം ഒരു യാത്രകൂടി സഹിക്കേണ്ടിവരും. സാധാരണ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണല്ലോ നേതാക്കന്മാര്ക്ക് യാത്രാമോഹം കലശലാവുന്നത്. ബിജെപിക്കാര്‍ക്ക് അങ്ങനെയൊന്നും ഇല്ല. അവരായിട്ട് എന്തെങ്കിലും ഒപ്പിക്കും. നാറ്റക്കേസാവും. പിന്നെ ആര്‍ക്കും മനസിലാകാത്ത ഒരു വിഷയവുമെടുത്ത് ജനങ്ങളെ രക്ഷിക്കാനെന്നും പറഞ്ഞ് യാത്രയാണ്. നോട്ട് നിരോധനം ഒരരുക്കാക്കിയപ്പോഴാണ് മേഖല തിരിഞ്ഞ് അവസാനമായി യാത്ര സംഘടിപ്പിച്ചത്. ഇപ്പോ മെഡിക്കല്‍ കോളജ് കോഴയും മറ്റുമായി രണ്ടടികിട്ടിയപ്പോഴാണ് അടുത്ത യാത്ര സംഘടിപ്പിക്കുന്നത്. കേരളം പിടിക്കാനാണെന്നൊക്കെ പറയും ആരും പക്ഷേ ഞെട്ടരുത്. പക്ഷേ ഒരു കാര്യം, യാത്രയുടെ ഭാഗമായി ഫ്ളക്സ് അടിക്കുമ്പോള്‍ കള്ളനോട്ടടിക്കാരുടെ ചിത്രങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.