നവാസിന് നാടകവും വഴങ്ങും

navas
SHARE

മിമിക്രിക്കും സിനിമയ്ക്കും പിന്നാലെ നാടകരംഗത്തും മികവുതെളിയിച്ച് കലാഭവൻ നവാസ്. നവാസ് രചനയും സംവിധാനവും നിര്‍വഹിച്ച  ‘ഇന്ന്’ എന്ന ഒറ്റയാൾ നാടകം കൊച്ചിയിൽ നിറഞ്ഞ സദസ്സിനു മുൻപിൽ അവതരിപ്പിച്ചു. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ കലാഭവൻ നവാസ്, നാടകത്തിലും പ്രതിഭ തെളിയിക്കുകയാണ്. ഇന്ന് എന്ന പേരിൽ സമകാലിക സംഭവങ്ങളെ കോർത്തിണക്കിയാണ് നവാസ് ഒരുമണിക്കൂർ ദൈർഘ്യമുള്ള ഒറ്റയാൾ നാടകം ഒരുക്കിയത്. ഭാര്യാപിതാവ് കൊച്ചിൻ ഹസ്സനാരായിരുന്നു അരങ്ങിൽ. നാടക കുടുംബത്തിൽ ജനിച്ച നവാസ്, പിതാവ് അബൂബക്കറിന്റെ നാടകങ്ങൾ കണ്ടാണ് വളർന്നത്. കഴിയുംവിധം നാടകത്തിന്റെ പ്രചാരം വർധിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിനു പിന്നിലെ നവാസിന്റെ ലക്ഷ്യം.

MORE IN Pulervela
SHOW MORE