മഴ തകര്‍ത്തുപെയ്യുന്ന എല്ലാമണ്സൂണ് കാലത്തും സംസ്ഥാനത്തെ തീരമേഖലയില്‍ കണ്ണീര്‍മഴ പെയ്യും. ആര്‍ത്തലയ്ക്കുന്ന കടലിനും കോരിച്ചൊരിയുന്ന മഴയ്ക്കുമിടയില്‍ ജീവനും സമ്പാദ്യവും കയ്യിലെടുത്തോടുന്ന തീരവാസികളുെട സങ്കടമഴ. എല്ലാക്കൊല്ലവും ആവര്‍ത്തിക്കുന്ന ഇൗ ദുരിതം അവസാനിപ്പിക്കാന്‍ ഫലപ്രദമായ ഒരു പദ്ധതിയും ഇന്നുവരെ നടപ്പാക്കിയിട്ടില്ല. പ്രഹസനം പോലെ തുടങ്ങുന്ന കടല്‍ഭിത്തി നിര്‍മാണം എവിടെയുമെത്തില്ല, എത്തുന്നതാവട്ടെ നിര്‍മാണത്തിന്റെ മേന്മ കൊണ്ട് കാലവര്ഷംതീരുംമുന്പെ കടലെടുക്കും. തീരവാസികളുടെ പരാതികളും അവഗണനയുടെ കടലിലൊഴുകും. കടലാക്രമണത്തില്‍ തകര്‍ന്ന വീടുകളുടെ യഥാര്‍ഥ കണക്കെ് സര്‍ക്കാരിനുമറിയില്ല. മല്‍സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും വിലയില്ലേ..... തീരവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ആരുടെ ഉത്തരവാദിത്തം?
Advertisement