സഹകരണമേഖലയിൽ നിലവിലുള്ള ത്രിതല സംവിധാനം ഇല്ലാതാക്കിക്കൊണ്ട് ജില്ലാ സഹകരണബാങ്കുകൾ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിൽ ചേർത്ത് കേരള കോഓപ്പറേറ്റീവ് ബാങ്ക് പിറക്കുകയാണ്. കേരള ബാങ്ക് രണ്ടുവര്‍ഷത്തിനകം പ്രവര്‍ത്തനം തുടങ്ങും. ഇതോടെ പ്രാഥമിക സഹകരണസംഘങ്ങളും കേരള കോ ഓപ്പറേറ്റീവ് ബാങ്കും മാത്രം അവശേഷിക്കും. പ്രാഥമിക സംഘങ്ങളുടെ മൂലധനം പുതിയ ബാങ്കിൽ ലയിക്കും. ഇത് വലിയൊരു സാധ്യത മുന്നില്വയ്ക്കുമ്പോഴും ചില ആശങ്കകള്‍ക്കും കാരണമാകുന്നു. പുതിയ ബാങ്ക് നല്കുന്ന പ്രതീക്ഷയെന്ത്?
Advertisement