തെറ്റ് ചെയ്ത ചാനലിനെ ശിക്ഷിച്ചാൽ പോരേ? തെറ്റ് കണ്ടുപിടിക്കുന്നവരെ വേണോ?

Thumb Image
SHARE

മംഗളം ചാനലിന്റെ ചെയ്തിക്ക് ശിക്ഷ കൊടുക്കാന്‍ നിര്‍ദേശിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭ സമംഗളം അംഗീകരിച്ചു. ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വിപുലമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം എന്നതാണ് ഇതില്‍ ഒന്ന്. ഇതടക്കം ഇലക്ട്രോണിക് മാധ്യമങ്ങളെ തലങ്ങും വിലങ്ങും ധാര്‍മികത പഠിപ്പിക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്ന 15 ശുപാര്‍ശകള്‍. മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് ആക്രോശിച്ച പിണറായിക്ക് ഈ ശുപാര്‍ശകള്‍ കാതിന് തേന്‍മൊഴിയാകാം. ഇതേ റിപ്പോര്‍ട്ട് സമര്‍പ്പണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്, അസൗകര്യം വിചാരിച്ച് ഒഴിവാക്കിയത് നന്നായെന്ന് കരുതുന്ന മുഖ്യമന്ത്രിക്ക്, ഇതൊരു ഒന്നാന്തരം അവസരമാണ്. പക്ഷേ ഇടതുമുന്നണിയുടെ നയമെന്ത്? ഇന്ന് ഈ മന്ത്രിസഭയില്‍ പങ്കെടുത്ത സി.പി.ഐയുടേതടക്കമുള്ള മറ്റുമന്ത്രിമാരുടെ നിലപാടെന്ത്? ദൃശ്യമാധ്യമങ്ങളില്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കേണ്ടത് നിങ്ങള്‍ക്കുനേരേ തന്നെയുള്ള വിമര്‍ശനമാണോ? ടെലിവിഷന്‍ ചാനലുകള്‍ സര്‍ക്കാരിനെയും അതിന്റെ പൈതങ്ങളായ സ്ഥാപനങ്ങളെയും അസ്വസ്ഥപ്പെടുത്തുന്നുവെങ്കില്‍ അത് നിയന്ത്രിക്കുന്നതിന് ഈ സമൂഹം കയ്യടിക്കണോ?

MORE IN 9MANI CHARCHA
SHOW MORE