ദിലീപ് നായകനായ രാമലീല എന്ന സിനിമ തീയറ്ററിലെത്തിയാല്‍ കാണില്ലെന്ന പ്രഖ്യാപനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പുറത്തും ശക്തമാണ്. ഒരു പ്രതിയുടെ താരമേല്വിലാസത്തില് എത്തുന്ന സിനിമയ്ക്ക് കൊടുക്കുന്ന കാഴ്ച ആ കുറ്റത്തിന് ഇരയായവളോട് ചെയ്യുന്ന അനീതിയാകുമെന്നാണ് വാദം. ഈ വാദമുയര്‍ത്തുന്നവരുടെ വൈകാരിക ശരിയെ മാനിക്കുന്നു. പക്ഷേ അവര്‍ എടുക്കുന്ന നിലപാടിന്റെ രാഷ്ട്രീയ ശരിയെ ചോദ്യം ചെയ്യേണ്ടിവരുന്നു. ആവിഷ്കാരത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള നിലപാട് സോപാധികമാകരുത്.
'രാമലീല' എന്ന സിനിമ കാണാതിരിക്കാന്‍ പതിനായിരം കാരണങ്ങളുണ്ടാവട്ടെ. പക്ഷേ ഒരു കുറ്റാരോപിതന് നായകനായ സിനിമ എന്നത് അതിലൊരു കാരണമാകരുത്. സിനിമ റിമാന്ഡിലല്ല.