വേറിട്ട വേഷങ്ങൾക്ക് വേണ്ടത്ര പ്രോൽസാഹനം ലഭിച്ചിട്ടില്ലെന്ന് നടി കൽപന. ഹാസ്യതാരമെന്ന ലേബലിൽ നിന്ന് വെളിയിൽ വരാൻ ഏറെ ബുദ്ധിമുട്ടാണെന്നും കൽപന പറഞ്ഞു. ആ ലേബലിൽ നിന്ന് വെളിയിൽ നിന്ന് വരുമ്പോൾ ആളുകൾ അംഗീകരിക്കാൻ ഏറെ താമസം നേരിടുമെന്നും കൽപന പറഞ്ഞു.
ഹാസ്യതാരങ്ങളേക്കാളും കരഞ്ഞ് അഭിനയിക്കാനാണ് താൽപര്യമെന്ന് അവർ പറഞ്ഞു. ഹാസ്യ കഥാപാത്രമായി കണക്കാക്കിയപ്പോൾ വിഷമം തോന്നിയിട്ടുണ്ടെന്നും കൽപന പറഞ്ഞു. ന്യൂജനറേഷൻ സിനിമകൾ മുതിർന്ന താരങ്ങൾക്ക് തൊഴിൽപരമായ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും സിനിമയില്ലെങ്കിലും ജീവിക്കുമെന്നും അവർ പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.