E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 06:19 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

സമ്മതപത്രത്തിനായി കാത്തിരിപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജീവിതത്തിന്‍റെ പാതിവഴിയില്‍ ജീവിത പങ്കാളി തനിച്ചാക്കി പോയിട്ടും പ്രതിസന്ധികളില്‍ തോല്‍ക്കാതെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജീവിക്കുന്ന ഫാത്തിമ എന്ന അമ്മയെ കുറിച്ചാണ് ഇനി. ഒപ്പം ഈസയെന്ന മകനെ കുറിച്ചും. ഒൻപതു വര്‍ഷങ്ങള്‍ക്ക് മുൻപ് ഉപേക്ഷിച്ചു പോയ പിതാവിന്‍റെ അനുമതി പത്രം ലഭിക്കാത്തതിനാല്‍ പാസ്പോര്‍ട്ടും വീസയും പുതുക്കാനാകാതെ വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ് കൊച്ചു ഈസയുടെ വിദ്യാഭ്യാസം.

പതിനാലു വര്ഷം മുൻപായിരുന്നു കോഴിക്കോട് പന്നിയങ്കര സ്വദേശി സ്വദേശി ഷെരീഫ് ശ്രീലങ്കക്കാരി ഫാത്തിമയെ വിവാഹം ചെയ്തത്. ആറു വർഷം മുൻപ് ഉമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് നാട്ടിലേക്ക് പോയ ഷെരീഫ് പിന്നെ തിരിച്ചെത്തിയില്ല. ഫാത്തിമയെ തേടി ഒരു ഫോണ്വിളി പോലുമെത്തിയില്ല. മകനും ഭാര്യയും എങ്ങനെ ജീവിക്കുന്നുവെന്ന ഷെരീഫിനോ ഭര്ത്താവ് എവിടെയാണെന്ന് ഫാത്തിമയ്ക്കോ അറിയില്ല.

പക്ഷേ അച്ഛനുപേക്ഷിച്ചു പോയതോടെ പാസ്പോര്ട്ട് പുതുക്കാനാകാതെ നിയമലംഘകനെന്ന പട്ടം പേറുകയാണ് ഇന്ന് ഷെരിഫീന്റെ പതിനൊന്നു വയസുകാരനായ മകന്ഈസ. മകന്റെ പാസ്പോര്ട്ട് പുതുക്കാൻ പലതവണ ഫാത്തിമ കോണ്സുലേറ്റിനെ സമീപിച്ചെങ്കിലും പിതാവിന്റെ സമ്മതപത്രമില്ലാതെ പാസ്പോര്ട്ട് പുതുക്കി നല്കില്ലെന്നാണ് അധികൃതരുടെ നിലപാട്. പാസ്പോര്ട്ടിന്റെ കാലാവധി അവസാനിച്ചതോടെ വീസ പുതുക്കാനും കഴിയാതെയായി.

റാസല്ഖൈമയിലെ വിവിധ സര്ക്കാര്യ വകുപ്പ് അധികാരികൾ നൽകിയ മാനുഷിക പരിഗണനയിലാണ് ഈസ സ്കൂളിൽ പോയിരുന്നത്. എന്നാൽ വി‌ദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയമം കര്ക്കശമായപ്പോൾ തടരാനാവില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഇതോടെ ഈസയുടെ വിദ്യാഭ്യാസം അവസാനിച്ച് ജീവിതം വീടിന്റെ നാലു ചുവരുകൾക്കുള്ളിലൊതുങ്ങി.

ആറു വർഷം മുൻപ് ഫാത്തിമയെയും കുട്ടിയെയും റാസല്ഖൈമയിൽ ഉപേക്ഷിച്ചുപോയ ഷരീഫിനെക്കുറിച്ച് ഇന്ന് ഒരു വിവരവുമില്ല. മകനും ഭാര്യയും എങ്ങനെ ജീവിക്കുന്നുവെന്ന് ഷെരീഫിനോ ഭര്ത്താവ് എവിടെയാണെന്ന് ഫാത്തിമക്കോ അറിയില്ല. ഇതിനിടെ 2012 ഓഗസ്റ്റ് 15ന് മകന്റെ പാസ്പോര്ട്ട് കാലാവധി കഴിഞ്ഞു. പുതുക്കാനായി കോണ്സുലേറ്റിനെ പല തവണ സമീപിച്ചെങ്കിലും പിതാവിന്റെ സമ്മതപത്രം ലഭിച്ചാലെ പാസ്പോര്ട്ട് പുതുക്കി നല്കാനാവൂ എന്നറിയിച്ച് മടക്കി അയക്കുകയായിരുന്നു.

എവിടെയാണെന്നറിയാത്ത പിതാവിന്റെ കത്തിനായുള്ള കാത്തിരിപ്പ് നീണ്ടു. കാലാവധിയില്ലാത്ത പാസ്പോർട്ടിൽ വീസ സ്റ്റാംപ് ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. ചുരുക്കത്തിൽ പാസ്പോര്ട്ടും വീസയുമില്ലാതെ തന്റെതല്ലാത്ത കാരണത്താൽ നിയമലംഘകനായി കഴിയുകയാണ് അഞ്ചാം ക്ലാസുകാരൻ. റാസല്ഖൈമയിലെ വിവിധ സർക്കാർ വകുപ്പ് അധികാരികൾ നൽകിയ മാനുഷിക പരിഗണനയിലാണ് സ്കൂളിൽ പോയിരുന്നത്. എന്നാൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയമം കര്ക്കശമായപ്പോൾ തുടരാനാവില്ലെന്ന് സ്കൂൾ അധികൃതർ അറിയിക്കുകയായിരുന്നു. ഇതോടെ ഫാത്തിമയുടെ ഏക പ്രതീക്ഷയായ മകന്റെ ഭാവി ഇരുളടഞ്ഞ് വില്ലയുടെ നാലു ചുരുകള്ക്കുള്ളില്തളച്ചിടപ്പെട്ടു.

പ്രശ്നപരിഹാരത്തിന് ആദ്യം വേണ്ട പാസ്പോര്ട്ട് പുതുക്കികിട്ടാനായി ഫാത്തിമ മുട്ടാത്ത വാതിലുകളില്ല. ജീവിക്കാന്പാടുപെടുന്ന ഇവര്റാസൽ ഖൈമയിൽ നിന്ന് പല തവണ ദുബായിലെ ഇന്ത്യൻ കോണ്സുലേറ്റിലെത്തി സഹായം തേടി. ആവശ്യപ്പെട്ട മറ്റെല്ലാ രേഖകളും നല്കിയെങ്കിലും ഫലമുണ്ടായില്ല. എവിടെയാണെന്നറിയാത്ത ഷരീഫിന്റെ സമ്മതപത്രം എങ്ങനെ ലഭിക്കുമെന്നാണ് ഇവരുടെ ചോദ്യം.

28 വര്ഷം മുൻപ് റാസല്ഖൈമയിൽ വീട്ടു ജോലിക്കെത്തിയ ഫാത്തിമ വൈകാതെ സ്വന്തമായി തയ്യല്ക്കട തുടങ്ങി. ജീവിതം പച്ചപിടിക്കുന്നതിനിടെയാണ് ഷരീഫിനെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും. അധികം വൈകാതെ ഷെരീഫിനായി ഫാത്തിമ ഒരു പിക്കപ്പ് വാന്വാങ്ങി. ജീവിതം തുടങ്ങി അദികം വൈകാതെ താളപ്പിഴകള്ആരംഭിച്ചു. ഷെരീഫിന്റെ അമിത മദ്യാപനമായിരുന്നു ഈ കുടുംബത്തിന്റെ സ്വസ്ഥതെ കെെടുത്തിയത്. കച്ചവടം കുറഞ്ഞു. പിക്കപ്പിന്റെ അടവുകള്തെറ്റി. ഈ സമയത്താണ് ഫാത്തിമയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഷെരീഫ് പോയത്.

ഇതോടെ ഫാത്തിമയുടെ ജീവിതം ഇരുട്ടിലായി. വണ്ടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഫാത്തിമ ജയിലിലായി. ഒപ്പം ഈസയും. സ്വദേശികളുടെ സഹായത്തോടെ പുറത്തറിങ്ങി. കഷ്ടപ്പാടുകളുടെ വർഷങ്ങളായിരുന്നു പിന്നീട്. ആവശ്യമായ രേഖകളില്ലാത്തതിനാൽ പുറത്തുപോയി ജോലി ചെയ്യാനും ഇവര്ക്ക് സാധിക്കുന്നില്ല. പഴയ പരിചയക്കാര്ക്ക് വസ്ത്രങ്ങൾ എത്തിച്ചുകൊടുത്താണ് പട്ടിണി അകറ്റുന്നത്.

വസ്ത്രങ്ങളുമായി ഫാത്തിമ പുറത്തുപോകുമ്പോൾ മുറിയ്ക്കുള്ളിൽ അടച്ചിരിക്കുകയായിരുന്നു പതിനൊന്നുകാരനായ ഈസ. സ്കൂളിൽ പോകണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഈസയ്ക്ക് ഉപ്പയോട് പറയാൻ ഒന്നു മാത്രം. മനോരമാ ന്യൂസിലൂടെ ഈ കുട്ടിയുടെ ദയീനാവസ്ഥ കണ്ട റാസല്ഖൈമ ഇന്ത്യൻ അസോസിയേഷൻ പിന്തുടര്ന്ന പഠിക്കാനുള്ള സൗകര്യമൊരുക്കി.

പക്ഷേ അപ്പോഴും ഈസയുടെ പാസ്പോര്ട്ടും വീസയും പുതുക്കുന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. കാണാമറയത്തിരിക്കുന്ന ഷരീഫിന്റെ സമ്മതപത്രത്തിലാണ് ഇനി ഈ കുടുംബത്തിന്റെ ഭാവി. നോ ഒബ്ജക്ഷന്ലറ്ററിനായി കണ്ണീരോടെ കാത്തിരിക്കുകയാണ് ഈസയും ഫാത്തിമയും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :