2016ലെ വാര്‍ത്താതാരം ആരെന്ന അന്വേഷണത്തിന് തുടക്കം. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന "മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2016" ന്റെ ആദ്യഘട്ടം നാമനിര്‍ദേശമാണ്. എസ്.എം.എസിലൂടെയും ഓണ്‍ലൈനിലൂടെയും പ്രേക്ഷകര്‍ക്ക് വാര്ത്താതാരത്തിന്റെ പേര് നിര്‍ദേശിക്കാം.
എസ്.എം.എസിലൂടെയും മനോരമ ന്യൂസ് വെബ്സൈറ്റിലൂടെയും പ്രേക്ഷകര്‍ക്ക് വാര്ത്താതാരത്തിന്റെ പേര് നിര്‍ദേശിക്കാം. ഏറ്റവുംകൂടുതലാളുകള് നിര്‍ദേശിച്ച നാലുപേരുകളേതെന്ന് ഡിസംബര്‍ നാലിന് അറിയാം.
തുടര്‍ന്നാണ് വോട്ടെടുപ്പ് തുടങ്ങുക. നാലുപേരില്‍ ഏറ്റവുംകൂടുതല്‍ വോട്ടുനേടുന്ന വ്യക്തിയാകും വാര്‍ത്താതാരം.
നാമനിര്‍ദേശം എസ്.എം.എസിലെങ്കില് NM എന്ന് ടൈപ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം നിങ്ങള്‍ നിര്‍ദേശിക്കുന്ന പേരും ചേര്‍ത്ത് 56767123 എന്ന നമ്പറിലേക്ക് അയക്കുക. ഓണ്ലൈനിലെങ്കില് www.manoramanews.com/newsmaker സന്ദര്‍ശിക്കുക.