E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 08:06 PM IST

Facebook
Twitter
Google Plus
Youtube

More in സംസ്ഥാന സ്കൂൾ കലോൽസവം 2017

കലോൽസവം വന്ന വഴി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kalosavam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡൽഹിയിൽ മൗലാന ആസാദ് സർവകലാശാല വിദ്യാർഥികൾക്കായി നടത്തിയ യുവജനോൽസവമാണ് കേരളത്തിൽ സ്‌കൂൾ കലോൽസവത്തിനു ജന്മം നൽകിയത്.

. 1956ൽ കേരളത്തിലെ വിദ്യാഭ്യാസ ഡയറക്‌ടറായിരുന്ന ഡോ. സി. എസ്. വെങ്കിടേശ്വരൻ ഡൽഹിയിലെ യുവജനോൽസവം കാണാനിടയായി.

. 1956 നവംബറിൽ ഏതാനും ഡിഇഒമാരുടെയും ഹെഡ്‌മാസ്‌റ്റർമാരുടെയും യോഗം ഡോ. വെങ്കിടേശ്വരൻ വിളിച്ചുകൂട്ടി, സംസ്‌ഥാനത്ത് സ്‌കൂൾ യുവജനോൽസവമെന്ന ആശയം അവതരിപ്പിച്ചു. ഡിസംബറിൽ കേരളത്തിലെ 12 ജില്ലകളിലും കലോൽസവം നടത്തി.

. 1957 ജനുവരി 26ന് എറണാകുളം ഗേൾസ് ഹൈസ്‌കൂളിൽ ആദ്യ സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിനു തിരി തെളിഞ്ഞു. ആദ്യ കലോൽസവത്തിൽ 13 ഇനങ്ങളിൽ 18 മൽസരങ്ങൾ നടന്നു. പങ്കെടുത്ത മൽസരാർഥികളുടെ എണ്ണം 400.

. അന്നു ഭക്ഷണപ്പുരയുണ്ടായിരുന്നില്ല. ഭക്ഷണ ടിക്കറ്റു നൽകി അടുത്ത ഹോട്ടലിലേക്കു മൽസരാർഥികളെ വിടുകയായിരുന്നു. മൽസരാർഥികൾക്കു യാത്രപ്പടി നൽകിയിരുന്നു.

. കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങൾക്കു ശേഷമായിരുന്നു രണ്ടാമത്തെ സ്‌കൂൾ കലോൽസവം. 1958ൽ തിരുവനന്തപുരം ഗവ. മോഡൽ സ്‌കൂളിൽ ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തിൽ മൂന്നു ദിവസം സംസ്‌ഥാന സ്‌കൂൾ കലോൽസവം നടന്നു.

. മുന്നാം കലോൽസവം പാലക്കാട്ടും നാലാം കലോൽസവം കോഴിക്കോട്ടും നടന്നു.

. യുദ്ധം കാരണം 1966, 67, 72 വർഷങ്ങളിൽ കലോൽസവം നടന്നില്ല.

. പത്താമത് സ്‌കൂൾ കലോൽസവം മുതലാണ് വിദ്യാഭ്യാസ മന്ത്രിമാരുടെ സജീവ പങ്കാളിത്തം ഉണ്ടായത്.

. 1968ൽ ആദ്യമായി സുവനീർ പുറത്തിറങ്ങി.

. 1976ൽ കോഴിക്കോടാണ് ആദ്യമായി കലോൽസവ സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയത്.

. 1982ൽ ടി. എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായതോടെ കലോൽസവത്തിലെ മൽസര ഇനങ്ങളുടെ എണ്ണം ഇരട്ടിയായി.

. 1986ൽ തൃശൂരിൽ നടന്ന കലോൽസവത്തിലാണ് ഏറ്റവും കൂടുതൽ പോയിന്റു നേടുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം പട്ടങ്ങൾ നൽകിയത്. കവി ചെമ്മനം ചാക്കോയാണ് ഈ പേര് നിർദേശിച്ചത്.

. 1987ൽ കോഴിക്കോട്ട് നടന്ന കലോൽസവത്തിലാണ് 117.5 പവൻ സ്വർണക്കപ്പ് ആദ്യമായി ചാംപ്യൻമാർക്കു നൽകിയത്.

. നൃത്ത നൃത്തേതര ഇനങ്ങളിൽ തിളങ്ങുന്നവർക്കു മാത്രം പ്രതിഭ, തിലക പട്ടങ്ങൾ നൽകിയാൽ മതിയെന്ന പരിഷ്‌കാരം വന്നത് 1999ലാണ്.

. കണ്ണൂരിന്റെ ആർ. വിനീതും കൊല്ലത്തിന്റെ (ഇപ്പോൾ പത്തനംതിട്ട) പൊന്നമ്പിളിയുമായിരുന്നു ആദ്യ പ്രതിഭ, തിലക പട്ടങ്ങൾ സ്വന്തമാക്കിയത്.

. ഏറ്റവും കൂടുതൽ തവണ സ്വർണക്കപ്പ് സ്വന്തമാക്കിയത് കോഴിക്കോടാണ് ഒൻപത് തവണ. ആദ്യമായി സ്വർണക്കപ്പ് നേടിയത് തിരുവനന്തപുരമാണ്.

. ഏറ്റവും കൂടുതൽ തവണ കലോൽസവ ചാംപ്യന്മാരായത് തിരുവനന്തപുരമാണ് 17 തവണ.

. 2005ൽ തിരൂരിൽ നടന്ന സംസ്‌ഥാന സ്‌കൂൾ കലോൽസവത്തോടെ കലാപ്രതിഭ, കലാതിലക പട്ടങ്ങൾ കലോൽവത്തിന്റെ പടി ഇറങ്ങി.

. അനാരോഗ്യ മൽസരങ്ങൾ കാരണം ഒന്നും രണ്ടും സ്‌ഥാനങ്ങൾ ഒഴിവാക്കി 2006ൽ ഗ്രേഡിങ് സമ്പ്രദായം നിലവിൽ വന്നു.

. 2009ൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, സംസ്‌കൃതോൽസവം, അറബിക് കലോൽസവം എന്നിവ ചേർത്ത് മഹാമേളയാക്കി. ടിടിഐ കലോൽസവം വേർപെടുത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.