മംമ്ത മോഹൻദാസ് നിർമാണ രംഗത്തേക്ക്
'കൊല്ലി – ദി വാലി ഓഫ് ഡെത്ത്' എന്ന ചിത്രത്തിലൂടെയാണ് മംമ്ത നിർമാണ മേഖലയിലേക്കെത്തുന്നത്
ജോഷി മേടയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്
രാജ് സക്കറിയയുടെ റെഡ് കാർപെറ്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്
സാഹസിക രക്ഷാദൗത്യ പശ്ചാത്തലത്തിലാണ് 'കൊല്ലി' ഒരുങ്ങുന്നത്
വാഗമണ്ണിലെ വനമേഖലയിൽ പൂർണമായും ചിത്രീകരിക്കുന്ന ത്രില്ലറാണിത്
യഥാർഥ സാഹസിക ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും
മംമ്തയുടെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്
താരത്തിന് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരും