വ്യാജ അക്കൗണ്ടുകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി നടി ഋതിക സിങ്
എഐ ദുരുപയോഗത്തിനുമെതിരെ താരം തുറന്നടിച്ചു
തന്റെ പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ പേജ് നിർമിച്ചിട്ടുണ്ടെന്ന് താരം
അതിലൂടെ പണം തട്ടുന്നുണ്ടെന്നും ഋതിക വിഡിയോയില്‍ പറഞ്ഞു
പ്രതിമാസം 400 രൂപ നിരക്കിൽ ഒരു സബ്‌സ്‌ക്രിപ്ഷൻ മോഡലിലാണ് അത് പ്രവർത്തിപ്പിക്കുന്നത്
ആളുകൾ അതിനായി പണം നൽകുന്നുമുണ്ട്, അത് വെരിഫൈഡ് ആയ ഒരു പേജല്ല
തന്റെ ഒരേയൊരു ഔദ്യോഗിക അക്കൗണ്ട് ബ്ലൂ ടിക്കുള്ളതാണ് താരം
ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന പേജുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഋതിക
അത്തരം പേജുകൾ ശ്രദ്ധയിൽപ്പെട്ടാൽ ദയവായി വിശ്വസിക്കരുതെന്നും മുന്നറിയിപ്പ്
വിഡിയോ ഉടനടി സോഷ്യല്‍മീഡിയയില്‍ വൈറല്‍
നിരവധി പേര്‍ കമന്‍റുകളുമായി രംഗത്ത്