നയന്‍താര ചിത്രം 'മൂക്കുത്തി അമ്മൻ 2' റിലീസിനൊരുങ്ങുന്നു
റിലീസിന് മുന്നോടിയായി ചെന്നൈയിൽ പ്രീ-റിലീസ് ചടങ്ങ് സംഘടിപ്പിച്ചു
പ്രധാനതാരങ്ങളെത്തിയിട്ടും നായിക നയന്‍താര എത്തിയിരുന്നില്ല
താരം വിട്ടുനിന്നത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചു
നയന്‍താര പ്രൊമോഷന് വരാതിരിക്കുന്നത് നിർമ്മാതാക്കൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് നെറ്റിസണ്‍സ്
പണം മുടക്കുന്ന നിർമ്മാതാവിനോട് കാണിക്കുന്ന അനീതിയാണെന്നും വിമര്‍ശനം
ടോക്സിക് പോലുള്ള മറ്റ് ചില സിനിമകളുടെ പ്രൊമോഷന് പങ്കെടുത്തത് ചൂണ്ടിക്കാട്ടിയും വിമർശനം
അതേസമയം മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ചിത്രത്തോട് നയൻതാര വലിയ തോതിൽ സഹകരിച്ചിട്ടുണ്ട്
സിനിമയുടെ പൂജ ചടങ്ങുകളിൽ നയൻതാര പങ്കെടുത്തിരുന്നു
റിലീസിന് മുന്നോടിയായി സംവിധായകനും നിർമ്മാതാവിനും നന്ദി പറഞ്ഞുകൊണ്ട് കുറിപ്പും പങ്കുവച്ചിരുന്നു
എങ്കിലും താരത്തിന്‍റെ 'നോ-പ്രൊമോഷൻ പോളിസി' വീണ്ടും ചര്‍ച്ചയാവുകയാണ്