ശാസ്ത്രീയ സംഗീതം അഭ്യസിച്ച് നദിയ മൊയ്തു
ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്ന വിഡിയോ താരത്തിന്‍റെ പേജില്‍ പങ്കുവച്ചു
'ബക്കറ്റ് ലിസ്റ്റിൽ കുറിച്ചിട്ട ഒരു ആഗ്രഹം കൂടി യാഥാർഥ്യമാക്കുന്നു' എന്ന് അടിക്കുറിപ്പ്
ഗുരു പാടി നൽകുന്ന സ്വരങ്ങൾ അതിമനോഹരമായി ഏറ്റുപാടുന്ന നദിയയെ വിഡിയോയിൽ കാണാം
ദീർഘകാലമായി ആഗ്രഹിക്കുന്ന ഒന്നാണ് സംഗീതപഠനമെന്ന് താരം
ദസറക്കാലത്ത് അതു തുടങ്ങാനായതിൽ സന്തോഷമുണ്ടെന്നും നദിയ മൊയ്തു
താരത്തിന് ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും
ഗുരു മിലിന്ദ് സിങ്ങിന്റെ കീഴിലാണ് താരം ഹിന്ദുസ്ഥാനി അഭ്യസിക്കുന്നത്
മികച്ച അഭിനേത്രി മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് നദിയ എന്ന് ആരാധക
ബഹുമുഖപ്രതിഭയാണ് നദിയ എന്നാണ് ആരാധകരുടെ കമന്റ്
ചിത്രങ്ങള്‍ കടപ്പാട്: നദിയ മൊയ്തു/ ഇന്‍സ്റ്റഗ്രാം