സോഷ്യൽ മീഡിയയിൽ വൈറലായി അഹാന കൃഷ്ണയുടെയും നിമിഷ് രവിയുടെയും സംഗീത്
തിരുവനന്തപുരത്തെ കോവളത്ത് വെച്ച് സെപ്റ്റംബർ 13-നായിരുന്നു ചടങ്ങുകള്‍
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരായത്
ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടും ആയിരുന്ന സമയത്ത് നടന്ന സംഗീത് ആഘോഷങ്ങളുടെ മനോഹര നിമിഷങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുന്നത്
താരദമ്പതികളുടെ ചിത്രങ്ങൾ ആരാധകർ നിമിഷങ്ങൾക്കകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
ജീവിതത്തിൽ വീണ്ടും വീണ്ടും ഓർത്തെടുക്കാൻ ആഗ്രഹിക്കുന്ന സുന്ദരമായ രാത്രിയെന്നാണ് സംഗീത് ആഘോഷങ്ങളെ അഹാന വിശേഷിപ്പിച്ചത്
ചുവന്ന അലങ്കാരങ്ങളും ചാൻഡിലിയറുകളും അപൂർവ്വ വിദേശ പുഷ്പങ്ങളും കൊണ്ടാണ് ചടങ്ങിന്റെ വേദി ഒരുക്കിയിരുന്നത്
വിവാഹത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ സംഘത്തിനും നന്ദി രേഖപ്പെടുത്തിയാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചത്.