SUPRIYA MENON

ഇംഗ്ലിഷില്‍ സംസാരിച്ചതിന് അവതാരകയെ വിമര്‍ശിച്ച നടി ഉർവശിയുടെ വാക്കുകള്‍ ആദ്യം കയ്യടി നേടിയെങ്കിലും ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങൾ ഉയരുകയാണ്

14 September 2026
SUPRIYA MENON

പൊതുവേദിയിൽ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന തരത്തിലാണ് വിമർശനം ശക്തമാകുന്നത്

14 September 2026
SUPRIYA MENON

ഇതേ നിലപാടിലാണ് നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്‍റെ ഭാര്യയുമായ സുപ്രിയ മേനോന്‍

14 September 2026
SUPRIYA MENON

ഇംഗ്ലീഷ് സംസാരിക്കുന്നതിനെക്കുറിച്ചുള്ള നിരന്തരമായ തർക്കം എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല

14 September 2026
SUPRIYA MENON

പൊതുവേദിയിലെത്തിയ കാലം മുതല്‍ ഇതിന്റെ ബുദ്ധിമുട്ടുകൾ നേരിട്ടയാളെന്നും സുപ്രിയ

14 September 2026
SUPRIYA MENON

നമ്മൾ നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും കോളജുകളിലുമാണ് പഠിപ്പിക്കുന്നത്. അവസരം കിട്ടുമ്പോള്‍ വിദേശത്തേക്ക് ചേക്കേറുന്നു, ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിൽ ഒന്നായി നമ്മൾ മാറുകയും ചെയ്തു

14 September 2026
SUPRIYA MENON

എന്നിട്ടും ആരെങ്കിലും ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ, അത് അഹങ്കാരത്തിന്റെയോ ഗർവിന്റെയോ ലക്ഷണമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണ്

14 September 2026
SUPRIYA MENON

മറ്റൊരു ഭാഷയിൽ ആശയവിനിമയം നടത്തിയാല്‍ മലയാളത്തോടുള്ള സ്നേഹം കുറഞ്ഞുപോകുന്നത് എങ്ങനെയാണെന്നും സുപ്രിയ ചോദിക്കുന്നു

14 September 2026
SUPRIYA MENON

'ആശ' സിനിമയുടെ പ്രൊമോഷൻ പരിപാടിയ്ക്കിടെ 'ഇംഗ്ലീഷിൽ എന്തിനാണ് ഈ കടുകു വറുക്കുന്നത്?' എന്നായിരുന്നു അവതാരകയോട് ഉർവശിയുടെ ചോദ്യം

14 September 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story