നല്ല മണങ്ങള്‍ എന്നും മനുഷ്യന് പ്രിയപ്പെട്ടതാണ്
നല്ല മണം വ്യക്തിത്വത്തിന്‍റെ ഭാഗമാണ്
ഗ്രീക്കുകാരാണ് ദ്രവ പെർഫ്യൂം ആദ്യമായി ഉപയോഗിച്ചത്
വൃത്തിയിൽ ശ്രദ്ധിച്ച ഫ്രഞ്ചുകാർ ശരീര ദുർഗന്ധം മറയ്ക്കാൻ പതിനേഴാം നൂറ്റാണ്ടോടെ പെർഫ്യൂം വ്യാപകമായി നിർമിച്ചു
പെർഫ്യൂം ഓയിൽ,ആൽക്കഹോൾ, ഈഥൈൽ, വെള്ളം എന്നിവയുടെ മിശ്രിതമാണ് പെർഫ്യൂം
രണ്ടു രീതിയിലാണ് പെർഫ്യൂം ഉപയോഗിക്കാറുള്ളത് –ശരീരത്തിലും വസ്ത്രത്തിലും
ചെവിയുടെ പിന്നിൽ, ചുമൽ, കൈത്തണ്ട, കൈമുട്ടിനകത്ത്, കാൽമുട്ടിന് പിന്നിൽ, കണങ്കാൽ എന്നിവിടങ്ങളിൽ പെർഫ്യൂം സ്പ്രേ ചെയ്യാം
തണുത്ത അന്തരീക്ഷത്തിലാണ് പെർഫ്യൂം സൂക്ഷിക്കേണ്ടത്