സമീപകാല ബോളിവുഡ് ചിത്രങ്ങൾക്കെതിരെ തപ്സി പന്നു
മോശം ചിത്രങ്ങളിൽ അഭിനയിക്കുന്നതിലും നല്ലത് വിരമിക്കലാണെന്ന് തപ്സി
സുചിൻ മെഹ്റോത്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം
ചിത്രങ്ങളുടെ പേര് പറയാതെയായിരുന്നു താരത്തിന്‍റെ പ്രതികരണം
'ടോക്സിക്' സിനിമയെയും കിയാര അദ്വാനിയെയുമാണ് നടി ലക്ഷ്യമിട്ടതെന്ന് സോഷ്യൽമീഡിയ
പത്തു വർഷം മുമ്പ് കരിയർ തുടങ്ങിയതിൽ അഭിമാനമുണ്ടെന്ന് താരം
അന്നത്തെ ഹിന്ദി സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ചിരുന്നതായി വെളിപ്പെടുത്തി
ഇപ്പോൾ തുടക്കം കുറിച്ചിരുന്നെങ്കിൽ തന്റെ ഭാവി ഇരുളടഞ്ഞേനെ എന്ന് പരാമർശം
നിലവാരമില്ലാത്ത സിനിമകളിൽ ഭാഗമാകാൻ തനിക്ക് താത്പര്യമില്ലെന്നും തപ്സി
നാണക്കേട് തോന്നാത്ത കാലാതിവർത്തിയായ സിനിമകൾ ചെയ്യാനാണ് ആഗ്രഹമെന്നും താരം
പ്രതികരണത്തിന് പിന്നാലെ തപ്സിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം
കരിയറിന്റെ തുടക്കത്തിൽ ഇത്തരം ചിത്രങ്ങൾ തന്നെയാണ് തപ്സിയും ചെയ്തതെന്ന് വിമർശകർ
അവസരങ്ങൾ കുറഞ്ഞപ്പോഴുള്ള പ്രതികരണമാണിതെന്ന് കുറ്റപ്പെടുത്തല്‍