മുംബൈയിലേക്ക് താമസം മാറിയെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സൂര്യ
താൻ ചെന്നൈയിൽ തന്നെയാണ് താമസിക്കുന്നതെന്ന് താരം
'സർദാർ 2' ട്രെയിലർ ലോഞ്ചിൽ വെച്ചായിരുന്നു തുറന്നുപറച്ചില്‍
'നാൻ ഇങ്ക താൻ ഇറുക്കേ' എന്ന് സൂര്യ
മുംബൈയിലേക്ക് വല്ലപ്പോഴും മാത്രമാണ് സൂര്യ യാത്ര ചെയ്യുന്നത്
ഷൂട്ടിങ് ആവശ്യങ്ങൾക്കാണ് താരം എയർപോർട്ടിൽ ഇടയ്ക്കിടെ എത്തുന്നത്
ആരാധകർ വലിയ കരഘോഷത്തോടെയാണ് സൂര്യയുടെ വാക്കുകൾ സ്വീകരിച്ചത്
ചടങ്ങിൽ അനിയൻ കാർത്തിയുടെ അഭിനയത്തെ സൂര്യ പ്രശംസിച്ചു
ജ്യോതികയും മക്കളും മുംബൈയിലാണ് നിലവിൽ താമസിക്കുന്നത്
സ്വന്തം മാതാപിതാക്കൾക്കൊപ്പം ജീവിക്കാൻ ജ്യോതികയ്ക്ക് അവസരം നൽകുകയായിരുന്നു
മക്കൾക്ക് മികച്ച പഠനസൗകര്യങ്ങൾ നൽകാനും മുംബൈ യാത്ര സഹായിക്കുന്നു
മാസത്തിൽ പത്തുദിവസം മക്കൾക്കൊപ്പം മുംബൈയിൽ താരം ചിലവഴിക്കുന്നു