ആഗോള ഫാഷൻ രംഗത്ത് തരംഗമായി 'വേൾഡ് ഡിസൈനർ അവാർഡ്' നേടിയ മിസ് വേൾഡ് ഉഗാണ്ടയുടെ ഗൗൺ
പ്രസവത്തിന്റെ കഥ പറയുന്ന, സിസേറിയനിൽ ഒരു സ്ത്രീയുടെ വയറിൽ കീറിമുറിക്കപ്പെടുന്ന ഏഴ് പാളികളെ കുറിച്ചാണ് ഈ ഗൗൺ പറയുന്നത്
ഗൗണിന്റെ ആദ്യ പാളിയുടെ നിറം ശരീരത്തിനെ സംരക്ഷിക്കുന്ന ചർമ്മത്തിന്റേതാണ്
രണ്ടാമത്തേത് ഊർജമായി ശരീരത്തെ നിലനിർത്തുന്ന കൊഴുപ്പാണ്
മൂന്നാമത്തേത് വ്യത്യസ്ത ഭാഗങ്ങളെ ഒരുമിച്ച് നിർത്തുന്ന ടിഷ്യുവായ ഫാസിയയുടെ നിറമാണ്
നാലാമത്തെ പാളി പേശിയാണ്. പ്രസവത്തിനായി വേണ്ട ശക്തിയും ശാരീരിക പരിശ്രമവും ഇത് കാണിക്കുന്നു
അഞ്ചാമത്തേത് വയറിനുള്ളിലെ സംരക്ഷണ പാളിയായ പെരിറ്റോണിയമാണ്
ആറാമത്തേത് ഗർഭാശയമാണ്, അവിടെയാണ് കുഞ്ഞ് വളരുന്നതും ജീവൻ ആരംഭിക്കുന്നതും
അവസാന പാളി അമ്നിയോട്ടിക് സഞ്ചിയാണ്, ജനനത്തിനു മുമ്പ് കുഞ്ഞിനെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഇടം
അമ്മ എന്ന നിലയിൽ തന്റെ സ്വന്തം അനുഭവത്തിൽ നിന്ന് ഡിസൈനർ കീഷ അബ്ദല്ലയാണ് മിസ് വേൾഡ് ഉഗാണ്ടയ്ക്കായി 'ലെയേഴ്‌സ് ഓഫ് ലൈഫ്' എന്ന ആശയത്തിൽ ഈ വസ്ത്രം നിർമ്മിച്ചത്. Image credit: Instagram/k.e.e.sha