ബെംഗളൂരുവില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് ഡ്രൈവറെ ഡ്യൂട്ടിക്ക് നിയോഗിച്ചത് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി
തലേദിവസം രാത്രി കോഴിക്കോട് നിന്ന് മൈസൂരുവിലേക്ക് സർവീസ് നടത്തിയ ഡ്രൈവർ മിഥിലേഷ് വിശ്രമമില്ലാതെ വീണ്ടും ബെംഗളൂരു ബസ് ഓടിക്കുകയായിരുന്നു
കണ്ടക്ടര്‍ കോവൂര്‍ സ്വദേശി എന്‍.എം.അരുണ്‍കുമാറു അപകടത്തില്‍ മരിച്ചിരുന്നു
അഞ്ചു മണിക്കൂറിൽ അധികം രാത്രി ഓട്ടമുള്ള റൂട്ടുകളിൽ ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കണമെന്ന നിർദ്ദേശം ലംഘിക്കപ്പെട്ടു
കെഎസ്ആർടിസിക്ക് ഏറ്റവും വരുമാനമുള്ള ബെംഗളൂരു റൂട്ടിലാണ് ജീവനക്കാരുടെ സുരക്ഷ മറന്ന് ഈ വീഴ്ച സംഭവിച്ചിരിക്കുന്നത്
20 യാത്രക്കാര്‍ക്ക് പരുക്കുണ്ട്. ഇതില്‍ നാലുപേരുടെ പരുക്ക് ഗുരുതരമാണ്