ഒരുകാലത്ത് സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘാംഗമായിരുന്നു അര്‍ജുന്‍ ആയങ്കി
രാമനാട്ടുകര സ്വര്‍ണം പൊട്ടിക്കല്‍ കേസിന് പിന്നാലെയാണ് കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അര്‍ജുന്‍ ആയങ്കി കുപ്രസിദ്ധി നേടുന്നത്
കണ്ണൂര്‍ പെരിങ്ങോത്തെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു ആയങ്കിയെ ആ കേസില്‍ അറസ്റ്റ് ചെയ്തത്
സ്വർണം കടത്തല്‍, മറ്റു കള്ളക്കടത്തുകാരുടെ സ്വർണം മോഷ്ടിക്കല്‍, സ്വർണം നഷ്ടപ്പെട്ടവരുമായി വിലപേശല്‍ തുടങ്ങിയവയാണ് അർജുന്‍റെ സ്ഥിരം രീതികള്‍
ലീഗ്, ബിജെപി പ്രവര്‍ത്തകരുമായുള്ള സിപിഎം അക്രമങ്ങളിലും പലപ്പോഴും ഉയര്‍ന്നുകേട്ടത് ആയങ്കിയുടെ പേരായിരുന്നു
പാര്‍ട്ടിയുടെ തണലുപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ ആയങ്കിയെ വളര്‍ന്നുവന്ന പ്രസ്ഥാനം തന്നെ തള്ളിപ്പറഞ്ഞു
സൈബര്‍ സഖാവായി നവമാധ്യമങ്ങളിലൂടെ അര്‍ജുന്‍ സിപിഎമ്മുകാരനായി തുടരുകയും നിരവധി അധിക്ഷേപ പരമര്‍ശങ്ങള്‍ നടത്തിവരികയും ചെയ്യുന്നു