സിനിമ സെറ്റിലുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് നടി കാജൽ അഗർവാൾ
കാരവാനിലേക്ക് അനുവാദമില്ലാതെ അസിസ്റ്റന്റ് ഡയറക്ടര്‍ അതിക്രമിച്ചു കയറിയെന്ന് കാജല്‍
എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കാജലിന്‍റെ തുറന്നുപറച്ചില്‍
ഒരു സിനിമയുടെ സെറ്റില്‍ ഷൂട്ടിങ് കഴിഞ്ഞ് ഞാൻ കാരവാനിൽ വിശ്രമിക്കുകയായിരുന്നു
ആ സമയം, അസിസ്റ്റന്റ് ഡയറക്ടര്‍ അനുവാദം ചോദിക്കാതെ എന്‍റെ കാരവാനിലേക്ക് കയറി വന്നു
അയാൾ ഉടൻ തന്നെ തന്‍റെ ഷർട്ട് ഊരിമാറ്റി, നെഞ്ചിൽ എന്‍റെ പേര് ടാറ്റൂ ചെയ്തത് കാണിച്ചുതന്നു
സത്യത്തില്‍ ഞാൻ ഞെട്ടിപ്പോയി, എന്‍റെ കയ്യും കാലും വിറയ്ക്കുകയായിരുന്നു’– കാജല്‍ പറഞ്ഞു
പേര് പച്ചകുത്തിയത് ആരാധന കൊണ്ടാണെങ്കിലും അതിക്രമിച്ചു കയറിയത് തികച്ചും അനുചിതമായ പെരുമാറ്റമാണെന്ന് നടി
എത്ര വലിയ ആരാധകനായാലും ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ല
ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ക്രിമിനൽ കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നൽകി അയാളെ പുറത്താക്കിയെന്നും കാജല്‍
ചിത്രങ്ങള്‍ക്ക് കടപ്പാട്: www.instagram.com/kajalaggarwalofficial/