സാമ്രാജ്യങ്ങൾ പലതും മണ്ണടിഞ്ഞു
എന്നാല്‍ ഈജിപ്തിലെ ഗിസയിലെ മഹാ പിരമിഡ് മാറ്റമില്ലാതെ തലയുയർത്തി നിൽക്കുന്നു
വൻ ഭൂകമ്പങ്ങളെപ്പോലും അതിജീവിച്ചിരിക്കുകയാണ് ഈ അത്ഭുത നിർമ്മിതി
ഭൂകമ്പങ്ങളെ പിരമിഡ് തോൽപ്പിക്കുന്നത് എങ്ങനെ?
ശാസ്ത്രജ്ഞനായ മുഹമ്മദ് അൽ-ഗാബ്രിയുടെ നേതൃത്വത്തിൽ ഇതിന് ഉത്തരം നല്‍കിയിരിക്കുകയാണ്
പിരമിഡിന്‍റെ സവിശേഷമായ ആകൃതിയും അതിനുള്ളിലെ ഘടനയുമാണ് ഭൂകമ്പങ്ങളെ ചെറുക്കാൻ സഹായിക്കുന്നത്
ഭൂകമ്പം ഉണ്ടാകുമ്പോൾ ഭൂമി കുലുങ്ങുന്ന അതേ വേഗതയിലല്ല പിരമിഡ് വൈബ്രേറ്റ് ചെയ്യുന്നത്
പിരമിഡിനുള്ളിലെ കല്ലുകളും ചുറ്റുമുള്ള മണ്ണും വ്യത്യസ്ത ഫ്രീക്വൻസിയിലാണ് ചലിക്കുന്നത്
ഈ വ്യത്യാസം കാരണം മണ്ണിൽ നിന്നുള്ള ആഘാത തരംഗങ്ങളെ ആഗിരണം ചെയ്യുന്നത് തടയാൻ പിരമിഡിന് സാധിക്കുന്നു