TOXIC MOVIE

പ്രേക്ഷകര്‍ കാത്തിരിക്കുന്ന യഷ് ചിത്രം ‘ടോക്സിക്; എ ഫെയറി ടെയ്​ല്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സ്‘ ടീസര്‍ പുറത്ത്

01 July 2026
TOXIC MOVIE

ചിത്രത്തിലെ നായികമാരെ പരിചയപ്പെടുത്തുന്ന വിഡിയോ ആണ് ‘ലേഡീസ് ആന്‍ഡ് ലേഡീസ്‘ എന്ന പേരില്‍ പുറത്തിറങ്ങിയത്

01 July 2026
TOXIC MOVIE

നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി, കിയാര അഡ്വാനി എന്നിവരാണ് ടീസറില്‍ തിളങ്ങുന്നത്

01 July 2026
TOXIC MOVIE

ശക്തവും നിർണായകവുമായ കഥാപാത്രങ്ങളെയാണ് ഇവർ അവതരിപ്പിക്കുന്നതെന്ന സൂചനയും വിഡിയോ നൽകുന്നു

01 July 2026
TOXIC MOVIE

കുട്ടികളെ അകറ്റിനിര്‍ത്തണം എന്ന് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയാണ് ടീസര്‍ ആരംഭിക്കുന്നത്

01 July 2026
TOXIC MOVIE

മുത്തച്ഛൻമാരും മുത്തശ്ശിമാരും സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം കാണുക എന്ന മുന്നറിയിപ്പും ടീസറിലുണ്ട്

01 July 2026
TOXIC MOVIE

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയമാണ് ചിത്രീകരിച്ചത്

01 July 2026
TOXIC MOVIE

ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഓഗസ്റ്റ് 26 ന് ചിത്രം റിലീസ് ചെയ്യും

01 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story