സൂര്യ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ഫാൻസ് അസോസിയേഷൻ
സൂര്യയ്ക്ക് രാഷ്ട്രീയത്തില്‍ വരാന്‍ പദ്ധതിയില്ലെന്ന് സൂര്യ നൽപണി ഇയക്കം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി
സൂര്യ ഫാൻസ് ക്ലബ്ബിന്റെ മെമ്പറായിരുന്ന ഇ. വീരമണിയുടെ പ്രസംഗമാണ് ചർച്ചകൾക്കു വഴിവച്ചത്
കാലവും ദൈവവും തീരുമാനിച്ചാൽ സൂര്യ ജനനേതാവായി വരുന്നത് തടയാൻ ആർക്കും കഴിയില്ല എന്നായിരുന്നു പ്രസംഗം
വീരമണി പറഞ്ഞത് വ്യത്കിപരമായ അഭിപ്രായമാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു
അദ്ദേഹത്തിന്റെ പ്രസംഗം തെറ്റായി വ്യാഖ്യനിക്കപ്പെടുന്നുണ്ടെന്നും അത് ആരും വിശ്വസിക്കരുതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി
'അഗരം ഫൗണ്ടേഷനിലൂടെയും നൽപണി ഇയക്കത്തിലൂടെയും സാമൂഹിക സേവനം ചെയ്യുന്നതിലാണ് സൂര്യയുടെ സന്തോഷവും സംതൃപ്തിയും'
സാമൂഹികമാധ്യമങ്ങളിലെ കിംവദന്തികൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും ഫാൻസ് അസോസിയേഷൻ