കണ്ടതിൽ ഏറ്റവും ഫ്ലെക്സിബിളായ നടൻ മമ്മൂട്ടിയെന്ന് നടൻ പൃഥ്വിരാജ്
''ഐ നോബഡി' ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്
ലുക്കിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ഇപ്പോൾ തന്നെ കാണുന്നത് വൈശാഖ് ചിത്രം 'ഖലീഫ'യിലെ ആമിർ അലിയുടെ ലുക്കിലാണെന്ന് പൃഥ്വിരാജ്
'സിനിമയോ കഥാപാത്രമോ ആണ് നമ്മളെ പ്രചോദിപ്പിക്കുന്നത് '
'നടനെന്ന നിലയിൽ കഴിയുന്നിടത്തോളം ഫ്‌ളെക്‌സിബിൾ ആക്കിവെക്കുക എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്'
അങ്ങനെ നോക്കുകയാണെങ്കിൽ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഫ്‌ളെക്‌സിബിൾ ആക്ടർ മമ്മൂക്കയാണ്
മമ്മൂക്കയുടെയും ലാലേട്ടന്‍റെയും പേര് പറഞ്ഞാൽ കൈയടി കിട്ടും എന്നുള്ളതുകൊണ്ട് പറയുകയല്ലെന്നും പൃഥ്വി പറഞ്ഞു
ശാരീരികമായി കഥാപാത്രങ്ങളിലേക്ക് ഇഴുകിച്ചേരുന്ന ആളാണ് മമ്മൂട്ടിയെന്നും പൃഥ്വി അഭിപ്രായപ്പെട്ടു
അവരൊക്കെയാണ് പ്രചോദനമെന്നും പൃഥ്വിരാജ്