വിജയ്‌യെയും തൃഷയെയും ദമ്പതികളെന്ന് വിളിച്ച് നടി ചാർമി
വിജയ്‌യ്ക്ക് പിറന്നാൾ ആശംസകള്‍ നേർന്ന് തൃഷ പങ്കുവച്ച കുറിപ്പിലെ ചാർമിയുടെ കമന്‍റാണ് ചര്‍ച്ച
ഇരുവരെയും ‘പ്യുവർ ഗോൾഡ് കപ്പിൾ’എന്നാണ് ചാര്‍മി വിശേഷിപ്പിച്ചത്
ദമ്പതികൾ എന്നർഥം വരുന്ന 'കപ്പിൾ' എന്ന പദം ചാർമി പ്രയോഗിച്ചതോടെ ആരാധകരും ഇത് ഏറ്റെടുത്തു
മുമ്പ് തൃഷയുടെ പിറന്നാൾ ദിനത്തിലും ചാർമി പങ്കുവെച്ച ഒരു കമന്‍റ് ഏറെ ശ്രദ്ധ നേടിയിരുന്നു
അവിചാരിതമായി ഇതേ ദിവസമായിരുന്നു വിജയ് തമിഴ്നാട് തിരഞ്ഞെടുപ്പിൽ വിജയിച്ചതും
അന്ന് തൃഷയെ 'ഭാഗ്യത്തിന്‍റെ പ്രതീകം' എന്നാണ് ചാർമി വാഴ്ത്തിയത്
ചരിത്ര പുസ്തകത്തിൽ തൃഷയുടെ ജന്മദിനം ‘വിജയം’ എന്ന് വേണം രേഖപ്പെടുത്താൻ എന്നും ചാർമി അന്ന് കുറിച്ചിരുന്നു
വിജയ്‌യുടെ ജന്മദിനത്തില്‍ തൃഷയുടെ ആശംസകൾ വരാൻ അൽപ്പം വൈകിയതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു
എന്നാല്‍ വിജയ്‌ക്കൊപ്പം തൃഷ പിറന്നാൾ കേക്ക് മുറിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് താരം പങ്കുവെച്ചതോടെ ആരാധകര്‍ ആവേശത്തിലായി
ഇപ്പോള്‍ ചാർമിയുടെ കമന്‍റ് കൂടി വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഇതൊരു ഹോട്ട് ടോപിക്കാണ്