നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്ക്ക് ഇന്ന് 52-ാം പിറന്നാൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാൾ ആശംസ നേര്‍ന്നു
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് പിറന്നാളാശംസകൾ നേരുന്നുവെന്ന് നരേന്ദ്ര മോദി എക്സില്‍ കുറിച്ചു
അദ്ദേഹത്തിന് ദീർഘായുസ് നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു
നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനും വിജയ്ക്ക് ജന്മദിനാശംസകൾ നേർന്നു
തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം പ്രസിഡന്‍റും സർവോപരി തന്‍റെ സഹോദരനുമായ വിജയ്ക്ക് പിറന്നാളാശംസകൾ നേരുന്നുവെന്ന് കമൽഹാസൻ എക്സിൽ പോസ്റ്റ് ചെയ്തു
മുഖ്യമന്ത്രിയായി അധികാരമേറ്റതിനുശേഷമുള്ള വിജയ്‌യുടെ ആദ്യ ജന്മദിനമാണിത്
പിറന്നാളിന്‍റെ ഭാഗമായി ടി.വി.കെ.യുടെ നേതൃത്വത്തിൽ ജില്ലകൾതോറും ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും അന്നദാനവും സഹായവിതരണവും നടന്നു
അതിരുകടന്ന ആഘോഷം ഒഴിവാക്കാന്‍ വിജയ് അണികളോട് നിര്‍ദേശം നല്‍കി
രാഷ്ട്രീയ പ്രമുഖരും സിനിമാ രംഗത്തുളളവരുമായി നിരവധി പേരാണ് വിജയ്ക്ക് ആശംസ നേര്‍ന്നത്