കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തത വരുത്തി നടി ലക്ഷ്മിപ്രിയ
താൻ ഉദ്ദേശിച്ചത് നടന്മാരെയല്ലെന്നും രണ്ടു യുട്യൂബർമാരെയാണെന്നും ഇതിൽ വ്യക്തത വരുത്തുകയാണെന്നും നടി
'മരിച്ചുപോയവരെന്നോ ജീവിച്ചിരിക്കുന്നവരെന്നോ ഭേദമില്ലാതെ സിനിമയിലെ ആരെക്കുറിച്ചും മോശമായി സംസാരിക്കുന്നവരാണ് ഇവര്‍'
'പണ്ടത്തെ ചില മഞ്ഞപ്പത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ സ്ത്രീകളെക്കുറിച്ച് ഇക്കിളി കഥകൾ പ്രചരിപ്പികാനാണ് ഇവര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം ''
‘നേരത്തേ ഇട്ട പോസ്റ്റിൽ അവ്യക്തത ഉണ്ട് എന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചിരിക്കുന്നതിനാൽ തിരുത്തുവാനാണ് ഇൗ പോസ്റ്റ് '
''മുമ്പ് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് മുതുവാൻ മാർ ' എന്ന പ്രയോഗം അവ്യക്തമാണെന്ന് മനസ്സിലാക്കുന്നു '
'അവർ രണ്ട് പരദൂഷണക്കാരായ യൂട്യൂബർമാരാണ്. നടൻമാരല്ല. രണ്ടു പേരും സിനിമാ ചരിത്രം പറയും. മരിച്ചു പോയവർ എന്നോ ജീവിച്ചിരിക്കുന്നവർ എന്നോ വ്യത്യാസമില്ലാതെ ആരെയും പറ്റി പറയും'
'കൂടുതലും സ്ത്രീകളെപ്പറ്റിയാണ്. ഇക്കിളി കഥകൾ ആണ് കൂടുതൽ താല്പ്പര്യം '
'ഒരാൾ അവകാശപ്പെടുന്നത് സിൽക്ക് സ്മിത മരിച്ചു കിടന്നപ്പോൾ മോർച്ചറിയിൽ നഗ്നത മറയ്ക്കാനുള്ള തുണി വാങ്ങി കൊടുത്തത് പോലും അദ്ദേഹമാണ് എന്നൊക്കെയാണ് '
ഇവരെല്ലാം ജോലി ചെയ്തു തന്നെ ജീവിക്കണം. അതുകൊണ്ട് ഇതുപോലെയുള്ള യൂട്യൂബർമാരെ നിരോധിക്കും വരെ ഞാൻ പോരാടുമെന്നും ലക്ഷ്മിപ്രിയ