മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഇരട്ടക്കുട്ടികളായ ഉയിരും ഉലകും ഒന്നിച്ചുളള ചിത്രമാണ് വൈറലായിരിക്കുന്നത്
നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് ഇൻസ്റ്റാഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്
ലൈറ്റ് ബ്ലൂ ഷർട്ടും ട്രൗസറുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂക്ക, കുരുന്നുകളോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നതാണ് ഹൈലെറ്റ്
വൈറല്‍ ചിത്രം മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും പ്രത്യക്ഷപ്പെട്ടു
ചെറിയ ചിരികളും വലിയ സന്തോഷങ്ങളും, ഒപ്പം ഒരുപാട് സ്നേഹവും’ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി കമ്പനി ചിത്രം പങ്കുവെച്ചത്
സിനിമാ തിരക്കുകൾക്കപ്പുറം താരങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള കുടുംബബന്ധമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാകുന്നത്
പാട്രിയേറ്റ്’ സിനിമയുടെ ഡബ്ബിങിനായി മമ്മൂട്ടി ചെന്നൈയിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണിത്
ലിസിയുടെ സ്റ്റുഡിയോയിൽ വച്ച് നടന്ന ഡബ്ബിങിന് നയൻതാരയും കുടുംബസമേതം എത്തിയിരുന്നു
അന്ന് പകർത്തിയ രസകരമായ നിമിഷമാണ് വിഘ്നേഷ് ഇപ്പോൾ പ്രേക്ഷകർക്കായി പങ്കുവച്ചത്
ചിത്രം പുറത്ത് വന്നതോടെ ആരാധകര്‍ എറ്റെടുത്ത് കഴിഞ്ഞു