തന്റെ രൂപത്തെയും വേഷങ്ങളെയും മുൻനിർത്തി പല പ്രമുഖ നടിമാരും ഒപ്പം അഭിനയിക്കാൻ മടിച്ചിട്ടുണ്ടെന്ന് ഇന്ദ്രന്‍സ്
'കരിയറിന്റെ ആദ്യകാലത്ത് നല്ല നായികമാർക്കൊപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു'
'ഹേമ മാലിനിയെ ആയിരുന്നു അന്ന് മനസിൽ കണ്ടിരുന്നത്. അതൊന്നും നടന്നില്ല'
'അന്നത്തെ ആഗ്രഹങ്ങള്‍ അങ്ങനെ ഒരു ശരീരപ്രകൃതിയിൽ ആയിരുന്നപ്പോഴായിരുന്നു'
'പക്ഷേ ജനറേഷൻ മാറിയപ്പോൾ ഞാൻ എങ്ങനെയോ അവർക്ക് പാകമാകുന്നൊരു ആളായി'
പാൻ ഇന്ത്യൻ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന ക്യാരക്ടർ റോളുകളിലൂടെ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഇന്ദ്രൻസ്
ജൂൺ 19-ന് തിയറ്ററുകളിൽ എത്തുന്ന 'ചിന്ന ചിന്ന ആസൈ' എന്ന ചിത്രത്തിൽ മധുബാലയാണ് ഇന്ദ്രൻസിന്റെ നായിക
വാരണാസിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫീൽ ഗുഡ് റൊമാന്റിക് ഡ്രാമയാണ് 'ചിന്ന ചിന്ന ആസൈ