സംഗീത പ്രേമികളുടെ പ്രീയപ്പെട്ട ഗായികയാണ് അഞ്ജു ജോസഫ്
തന്റെ ജീവിതത്തിൽ സംഭവിച്ച അപകടത്തിന്റെ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം
'താന്‍ ഓടിച്ച കാർ ഒരു സ്കൂട്ടറുമായി ചെറുതായി തട്ടി'
'സ്കൂട്ടർ ഓടിച്ചിരുന്ന സ്ത്രീ വീഴുകയോ അവർക്ക് പരിക്കേൽക്കുകയോ ചെയ്തിരുന്നില്ല'
'ക്ഷമ ചോദിക്കാൻ ചെന്ന തന്റെ മുഖത്ത് ആ സ്ത്രീ അപ്രതീക്ഷിതമായി അടിച്ചു'
'ആളുകൾ പ്രതികരിച്ചതോടെ ആ സ്ത്രീ വണ്ടിയെടുത്ത് വേഗത്തിൽ സ്ഥലം വിട്ടു'
തെറാപ്പിസ്റ്റിനെ കണ്ട് കരഞ്ഞ് ഇറങ്ങി വരുന്ന വഴിക്കാണ് ഈ ദുരനുഭവം ഉണ്ടായതെന്നും അഞ്ജു വെളിപ്പെടുത്തി
ഇത് തന്നെ ആകെ തളര്‍ത്തി എന്നും അഞ്ജു തുറന്നുപറഞ്ഞു
ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്