വിവാഹ വാർഷികം ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും
മക്കൾക്കൊപ്പമുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ നയൻതാര പങ്കുവച്ചു
‘ഞങ്ങൾക്ക് വിവാഹ വാർഷികാശംസകൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്
മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പം കൂൾ ലുക്കിലാണ് നയൻതാരയും വിഘ്നേഷും പ്രത്യക്ഷപ്പെടുന്നത്
നയൻതാരയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി
സെലിബ്രിറ്റികളും ആരാധകരും പ്രിയതാരങ്ങൾക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി
‘ഹാപ്പി ഹാപ്പി ടു യു ലവ് ബഗ്സ്’ എന്നാണ് നടി തൃഷ ആശംസകൾ നേർന്നു കുറിച്ചത്
സമാന്ത, അദിതി റാവു, കാജൽ അഗർവാൾ തുടങ്ങിയവരും ആശംസകൾ അറിയിച്ചു
2022 ജൂൺ ഒൻപതിന് മഹാബലിപുരത്തായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം
ചിത്രങ്ങള്‍ക്ക് കടപ്പാട്: www.instagram.com/nayanthara/