വിവാദ വിഡിയോയില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് ഹന്‍സിക കൃഷ്ണ
ആ വിഡിയോ ഒരു നിമിഷത്തെ എടുത്തുചാട്ടമെന്ന് കുറിച്ച ഹന്‍സിക ആരാധകരോട് ക്ഷമ ചോദിക്കുന്നതായും കുറിച്ചു
സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയായിരുന്നു ഹന്‍സികയുടെ തുറന്നുപറച്ചില്‍
ഹന്‍സികയുടെ കുറിപ്പ് ഇങ്ങനെ:
'തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു നിമിഷത്തെ വിവേകശൂന്യതയായിരുന്നു ആ വിഡിയോ'
'കഴിഞ്ഞ ഒരു മാസമായി വേദനയും കുറ്റബോധവും പേറിയാണ് ജീവിക്കുന്നത്'
'പോസ്റ്റ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വിഡിയോ ഡിലീറ്റ് ചെയ്തിരുന്നു'
'ചിലർ അത് സ്‌ക്രീൻ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു'
'സബ്‌സ്‌ക്രിപ്ഷൻ പെട്ടെന്ന് വർദ്ധിച്ചതിലൂടെ ലഭിച്ച മുഴുവൻ തുകയും സാമൂഹ്യ സേവനത്തിനായി സംഭാവന ചെയ്തിട്ടുണ്ട്'
'അതിൽ നിന്ന് ഒരു പൈസ പോലും വ്യക്തിപരമായി എടുത്തിട്ടില്ല'
'എന്‍റെ പ്രവര്‍ത്തികൾ കാരണം വിഷമിച്ച എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു'
നടന്‍ കൃഷ്ണകുമാറിന്‍റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമാണ് ഹന്‍സിക