തിയറ്ററുകളിൽ 5 ഷോകൾക്ക് അനുമതി നൽകിയ വിജയ്‌ക്ക് നന്ദി അറിയിച്ച് നടൻ വിശാൽ
സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിശാൽ സർക്കാരിനെ പ്രകീർത്തിച്ചത്
'ജനപ്രിയനായ പ്രിയ മുഖ്യമന്ത്രി വിജയ് അവർകൾക്ക് നന്ദി'
'ചലച്ചിത്ര വ്യവസായത്തിലെ നിലവിലെ സാഹചര്യം മനസ്സിലാക്കിയതിന് നന്ദി'
'ഇത് സിനിമയുടെ വരുമാന വർധനവിന് വലിയൊരു മാറ്റം സൃഷ്ടിക്കും'
'പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്ന കൂടുതൽ ഉത്തരവുകൾ പ്രതീക്ഷിക്കുന്നു'വെന്നും വിശാല്‍
തമിഴ്‌നാട് സിനിമാസ് റൂൾസ് 1957-ലെ ചട്ടം 14-A ഭേദഗതി ചെയ്തിരുന്നു
മുൻപ് തിയറ്ററുകളിൽ പ്രതിദിനം നാല് ഷോകൾ മാത്രമായിരുന്നു
അഞ്ചാമത് സ്പെഷ്യൽ ഷോ നടത്തുന്നതിനായി പ്രത്യേക അനുമതികൾ വാങ്ങേണ്ടിയിരുന്നു
ചിത്രങ്ങള്‍ക്ക് കടപ്പാട്: facebook.com/VishalKOfficial