കഴിഞ്ഞ ദിവസം ഒരു കൂട്ടം യുവാക്കളുടെ മെലഡി മാഷപ്പാണ് ചര്‍ച്ചയായത്
'പള്ളിച്ചട്ടമ്പിയിലെ' 'കാട്ടുചെമ്പകം പൂത്തോട്ടെ', 'കല്യാണ രാമനി'ലെ 'കഥയിലെ രാജകുമാരി'യും പാട്ടും ഒന്നിപ്പിച്ച മാഷപ്പാണ് യുവാക്കള്‍ പാടിയത്
നിമിഷനേരം കൊണ്ട് യുവാക്കളുടെ പാട്ട് വൈറലായി
പിന്നാലെ ഈ പാട്ടിനെതിരെ വലിയ രീതിയില്‍ പരിഹാസമുയര്‍ന്നിരുന്നു
യുവാക്കളുടെ ശബ്ദത്തിനെതിരെയാണ് വിമര്‍ശവും കടുത്ത പരിഹാസവും വന്നത്
ഇപ്പോള്‍ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ഈ യുവാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്
തങ്ങളുടെ ശബ്ദം ഇങ്ങനെയാണെന്നും ഇനിയും പാട്ടുകള്‍ പാടുമെന്നുമാണ് യുവാക്കളുടെ പ്രതികരണം
യുവാക്കളുടെ പോസ്റ്റിന് നിരവധി കമന്‍റുകളാണ് പിന്തുണയായി വന്നിരിക്കുന്നത്