വസ്ത്രത്തിന്റെ പേരിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടി സനൂജ സോമനാഥ്
ഓൺലൈൻ ചാനലുകൾ മോശം ആംഗിളുകളിൽ പകർത്തുന്ന വിഡിയോകളാണ് കൂടുതൽ റീച്ച് നേടുന്നതെന്ന് സനൂജ
വണ്ണമുള്ളതുകൊണ്ട് മാത്രം ഇഷ്ടമുള്ള വസ്ത്രം ധരിക്കരുതെന്ന് പറയുന്നതിൽ കാര്യമില്ല
വസ്ത്രധാരണം പൂർണമായും ഒരാളുടെ വ്യക്തിപരമായ കംഫർട്ട് ആണെന്നും താരം
അന്ന് ഉദ്ഘാടന ദിവസം എന്റെ വീഡിയോ പല ഇടങ്ങളിലും സർക്കുലേറ്റ് ആയിരുന്നു
ഓൺലൈൻ ചാനലുകൾ ഓരോ ആംഗിളുകളിലും വന്നു എടുക്കും
ഒരേ ആളെ പല ആംഗിളുകളിൽ നിന്ന് എടുക്കുമ്പോൾ പല രീതിയിലായി കാണാം
ചില ആംഗിളുകൾ നമുക്ക് കൂടുതൽ ഭംഗിയായിരിക്കും, ചിലത് മോശവും
ഭംഗിയായി കണ്ട കുറച്ച് വിഡിയോകൾ ഉണ്ടായിരുന്നു പക്ഷേ അതിനൊന്നും വലിയ വ്യൂ വന്നില്ല, പക്ഷേ ഒന്ന് ആംഗിൾ മാറിയപ്പോളോ….?
വസ്ത്രധാരണത്തെ മോശമായി ചിത്രീകരിച്ചുകൊണ്ട് വലിയ സൈബർ അധിക്ഷേപങ്ങളാണ് സനൂജയ്ക്ക് നേരെ ഉയർന്നത്
ചിത്രങ്ങള്‍ക്ക് കടപ്പാട്: www.facebook.com/sanuja2020