ഫിറ്റ്നസ് വിശേഷങ്ങള്‍ പങ്കുവച്ച് കീർത്തി സുരേഷ്
സോഷ്യല്‍മീഡിയയിലാണ് പോസ്റ്റും വിഡിയോയും പങ്കുവച്ചത്
വിഡിയോ ഏറ്റെടുത്ത് സോഷ്യല്‍ ലോകം
കൃത്യമായ വർക്ക് ഔട്ടിലൂടെ ഒൻപത് മാസത്തിനുള്ളിൽ 10 കിലോ ശരീരഭാരമാണ് കീർത്തി കുറച്ചത്
ശരീരഭാരം കുറച്ചത് സർജറിയിലൂടെയാണെന്ന ആളുകളുടെ പ്രചാരണം തന്നെ വേദനിപ്പിച്ചുവെന്ന് താരം
ഇന്ന് താൻ തന്റെ ശരീരത്തെ കാണുന്നതിൽ ഏറെ അഭിമാനിക്കുന്നുണ്ടെന്നും നടി
തടിച്ചാൽ മെലിയാനും, മെലിഞ്ഞാൽ തടിക്കാനും പറയുന്ന ലോകത്തിന്റെ രീതി അദ്ഭുതപ്പെടുത്തുന്നുവെന്ന് താരം
യോഗ തനിക്ക് മികച്ച മാനസികാവസ്ഥയും ആത്മവിശ്വാസവും നൽകിയതായി കീർത്തി സുരേഷ്
തന്റെ ശരീരത്തെ കൂടുതൽ സ്നേഹിക്കാൻ പഠിപ്പിച്ചത് യോഗയാണെന്നും താരം കൂട്ടിച്ചേർത്തു
ജിം വർക്ക്ഔട്ടുകളെ ശരിയായ രീതിയിൽ സമീപിക്കാൻ മുൻപ് തനിക്ക് കഴിയാതെ പോയതാണ് പ്രശ്നമെന്ന് താരം
‘റിവോൾവർ റീത്ത’യാണ് കീർത്തിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം
നിരവധി ചിത്രങ്ങളാണ് ഈ വർഷം കീർത്തിയുടേതായി പുറത്തിറങ്ങാനുള്ളത്