മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തിനു ശേഷം സ്ക്രീനില്‍ ഒന്നിച്ചെത്തിയ ആവേശത്തിലാണ് ആരാധകര്‍
ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം പാട്രിയറ്റ് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു
മേക്കിങ് കൊണ്ടും സുഷിന്‍ ശ്യാമിന്റെ BGM കൊണ്ടും ചിത്രം ക്ലാസെന്നാണ് ആദ്യഷോ കണ്ട ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍
ആദ്യ പകുതിയില്‍ മമ്മൂക്കയുടെ തേരോട്ടമാണെങ്കില്‍ രണ്ടാംപകുതി ലാലേട്ടന്‍ തൂക്കിയെന്നാണ് ആരാധകപക്ഷം
മമ്മൂട്ടിയുടെ ആക്ഷന്‍ ഉള്‍പ്പെടെയുള്ള ദൃശ്യവിരുന്നാണ് ആദ്യ പകുതിയില്‍ ആരാധകരെ ത്രസിപ്പിച്ചത്.
അതേസമയം നൂറ് ശതമാനം നിരാശയാണ് ചിത്രം നല്‍കുന്നതെന്ന രീതിയില്‍ പ്രതികരിക്കുന്നവരുമുണ്ട് ആദ്യഷോ കണ്ടവരില്‍
വൗ ഫാക്ടര്‍ ഒന്നുമില്ലെന്നും ഇത്ര ഹൈപ്പിന്റെ ആവശ്യമില്ലായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു