മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് എസ്തർ അനിൽ
സോഷ്യൽ മീഡിയയിലെ സദാചാര ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം
നായികമാരെ 'ഹൈപ്പർ സെക്ഷ്വലൈസ്' ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്ന് താരം പറഞ്ഞിരുന്നു
ഇതിനെ വിമർശിച്ച് എത്തിയവർക്കാണ് എസ്തർ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്
'തുണി ഉരിയുന്നത് സിനിമയിൽ റോൾ കിട്ടാനാണെന്ന അസംബന്ധം ഒന്ന് അവസാനിപ്പിച്ചു കൂടെ?'
'ഗ്ലാമറസ് ആയതുകൊണ്ട് മാത്രം സിനിമയിൽ നായികമാരായി മാറിയ എത്ര പേരുണ്ടെന്ന് പറഞ്ഞു തരൂ'
'ഇനി ആരെങ്കിലും അങ്ങനെ ചെയ്താലും അതിൽ മറ്റുള്ളവർക്ക് എന്താണ് കാര്യം?'
'സിനിമ എന്നും നിലനിൽക്കുന്നത് കലാകാരന്മാരുടെ കഴിവിന്റെയും മികവിന്റെയും കരുത്തിലാണ്'
'അല്ലാതെ വെറും വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിനോ അല്ല' – എസ്തർ കുറിച്ചു
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ പ്രതികരണങ്ങളുടെ സ്ക്രീൻഷോട്ട് പങ്കുവച്ചത്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/_estheranil/