സീതയായി അഭിനയിക്കാനൊരുങ്ങുന്ന നടി സായ് പല്ലവിക്കെതിരെ സോഷ്യൽമീഡിയയിൽ വ്യാപക ആക്രമണം
ബോളിവുഡ് ചിത്രമായ 'ഏക് ദിൻ' പ്രചാരണ പരിപാടിക്കിടെ ഹിന്ദി സംസാരിക്കാൻ ബുദ്ധിമുട്ടിയതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്
പ്രമോഷന്‍റെ ഭാഗമായി നടന്ന പരിപാടിയിൽ, സായി പല്ലവിയോടും എന്തെങ്കിലും ഒന്ന് സംസാരിക്കണമെന്ന് അവതാരക അവശ്യപ്പെട്ടു
സംസാരത്തിനിടെ തനിക്ക് ഹിന്ദി അത്ര വശമില്ലെന്ന് സായ് പല്ലവി തുറന്നു പറഞ്ഞിതാണ് വിമര്‍ശനത്തിന് കാരണം
ഹിന്ദി വാക്കുകൾ പോലും അറിയാത്ത സായ് പല്ലവിയാണോ സീതയായി അഭിനയിക്കുന്നത് എന്നാണ് നെറ്റിസണ്‍സിന്‍റെ ചോദ്യം
രൺബീർ , സായി പല്ലവി കെമിസ്ട്രി വര്‍ക്കാവില്ലെന്നും മൃണാൾ താക്കൂർ വന്നിരുന്നെങ്കിൽ മികച്ചതായേനെ എന്നും ചിലർ അഭിപ്രായപ്പെട്ടു
സായ് പല്ലവിയെ പിന്തുണച്ചും വലിയൊരു വിഭാഗം ആരാധകർ രംഗത്തുണ്ട്. അഭിനയവും ഭാഷാ വൈദഗ്ധ്യവും രണ്ടാണെന്നാണ് ഇവരുടെ വാദം
കത്രീന കൈഫ്, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയവർക്ക് ഇല്ലാത്ത എന്ത് പ്രശ്നമാണ് സായ് പല്ലവിക്കുള്ളതെന്നും ഇവർ ചോദിക്കുന്നു