‘ടോക്സിക്’ വിവാദങ്ങളില്‍ യഷിന്‍റെ പ്രതികരണം
സ്ത്രീയുടെ കാഴ്ചപ്പാടില്‍ ഒരുക്കിയ ഗ്യാങ്‌സ്റ്റർ ചിത്രമെന്ന് താരം
‘സാധാരണ ആക്ഷൻ സിനിമകൾ പുരുഷന്‍മാരാണ് സംവിധാനം ചെയ്യുന്നത്’
‘ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്നുള്ള ആക്ഷൻ സിനിമ പുതുമയാണ്’
‘അതും വലിയ മുതൽമുടക്കിലുള്ള ചിത്രം’– നടന്‍ പറഞ്ഞു
സംവിധായിക ഗീതു മോഹന്‍ദാസിനെയും യഷ് പുകഴ്ത്തി
‘അവരുടെ ചിന്തകൾ വ്യക്തവും ചെയ്യുന്ന കാര്യങ്ങളിൽ കൃത്യമായ ബോധ്യവുമുണ്ട്’
‘അവരില്‍ നിന്നും ഒരുപാട് പഠിച്ചു; മികച്ച എഴുത്തുകാരിയുമാണ്’
‘എത്ര വ്യത്യസ്തമായാണ് ഒരു സ്ത്രീ വികാരങ്ങളെ ആവിഷ്കരിക്കുന്നത്’– യഷ് പറഞ്ഞു
ഇന്‍റഫ്ലുവന്‍സര്‍ സബീൻ ഫഹീമിനോടാണ് യഷ് മനസുതുറന്നത്
ചിത്രത്തിന്‍റെ ടീസറിലെ ഇന്‍റിമേറ്റ് രംഗങ്ങളായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്