കുടുംബത്തിലേക്ക് പുതിയ അതിഥിയെ വരവേറ്റ് സംവിധായകന‍്‍ അറ്റ്ലിയും ഭാര്യ പ്രിയയും
ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു
അറ്റ്ലി തന്നെയാണ് വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്
അനിയത്തിയെ കിട്ടിയെന്ന സന്തോഷം പ്രകടിപ്പിക്കുന്ന മൂത്ത മകന്‍ മീറിന്‍റെ പെന്‍സില്‍ ഡ്രോയിങ് അറ്റ്ലി സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചു.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം 2014 ല്‍ ആയിരുന്നു അറ്റ്ലിയുടെയും പ്രിയയുടെയും വിവാഹം
2023 ജനുവരി 31നാണ് ഇരുവർക്കും ആദ്യ കുഞ്ഞ് ജനിച്ചത്
നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് കമന്‍റ് ബോക്സില്‍ എത്തിയത്
കുഞ്ഞിന്‍റെ ചിത്രങ്ങള്‍ കാണാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍