തന്നെ 'മമ്മ' എന്നു വിളിച്ച പാപ്പരാസികളെ നിര്‍ത്തി പൊരിച്ച് നടി ശ്രുതി ഹാസന്‍
മുംബൈയിലെ റസ്റ്റോറന്‍റ് പരിസരത്താണ് സംഭവമുണ്ടായത്
റസ്റ്റോറന്‍റില് നിന്നും ഇറങ്ങി കാറിനടുത്തേക്ക് നീങ്ങുന്നതിനിടെ പാപ്പരാസികളിലൊരാള്‍ 'മമ്മ' എന്നു വിളിച്ചതാണ് പ്രകോപനത്തിന് കാരണം
ശ്രുതി ഹാസന്‍ 'ആരാണ് മമ്മ' എന്നു ചോദിച്ച് കൊണ്ട് പാപ്പരാസികളോട് തട്ടികയറി
'നിങ്ങളുടെ അമ്മയാണോ? എന്താണ് പുലമ്പുന്നത്' എന്നാണ് ഹിന്ദിയില്‍ ശ്രുതി ഹാസന്‍ ചോദിക്കുന്നത്
ശ്രുതിയെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുണ്ട്
പാപ്പരാസികൾ അത്തരം വ്യക്തിപരമായ പേരുകള്‍ വിളിക്കുന്നത് ശരിയല്ലെന്നാണ് കൂടുതല്‍ പേരും പറയുന്നത്
ശ്രുതിക്ക് പ്രതികരിക്കാന്‍ അവകാശമുണ്ടെന്നും പ്രതികരണങ്ങളുണ്ട്